മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പുതുതായി തുടങ്ങിയ ലണ്ടൻ കണക്ഷൻ സർവീസിനു മികച്ച പ്രതികരണം. ദിവസവും ശരാശരി 20 പേർ റൂട്ടിൽ യാത്രയ്ക്ക് ഉണ്ട്.
കണ്ണൂരിൽനിന്ന് ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്കാണു കണക്ഷൻ സർവീസ് ആരംഭിച്ചത്. എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും കണ്ണൂരിൽനിന്നു ലണ്ടനിലേക്കു സർവീസ് നടത്തും.
എയർഇന്ത്യ എക്സ്പ്രസ് ബെംഗളൂരു വഴിയാണു ലണ്ടൻ സർവീസ് നടത്തുന്നത്.
ദിവസവും രാവിലെ 10.15നു കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന വിമാനം പ്രാദേശികസമയം വൈകിട്ട് 7.30നു ലണ്ടനിലെത്തും. ഈ മാസം 6 മുതലാണ് ഇൻഡിഗോ ഡൽഹി വഴി ആഴ്ചയിൽ 4 സർവീസ് തുടങ്ങിയത്. തിങ്കൾ, ചൊവ്വ, വെള്ളി, ശനി, ദിവസങ്ങളിൽ രാവിലെ 6.50നു കണ്ണൂരിൽനിന്നു പുറപ്പെടും.
പ്രാദേശികസമയം വൈകിട്ട് 5.10ന് ലണ്ടനിലെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

