കണ്ണൂർ∙ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെയും കോൺഗ്രസ് നേതാക്കളെയും പൊലീസ് ലാത്തിച്ചാർജ് നടത്തി പരുക്കേൽപിച്ചു എന്നാരോപിച്ച് കണ്ണൂർ നഗരത്തിൽ ഇന്നലെ രാത്രി വൈകി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും ദേശീയപാത ഉപരോധവും. രാത്രി 9.45–ഓടെ കാൽടെക്സിൽ കേന്ദ്രീകരിച്ച പ്രവർത്തകർ കലക്ടറേറ്റിന് മുൻപിലൂടെ ടൗൺ പൊലീസ് സ്റ്റേഷന് സമീപത്തേക്കും തുടർന്ന് ഗാന്ധി സർക്കിൾ ഭാഗത്തേക്കും മാർച്ച് നടത്തി പ്രതിഷേധിച്ചു.
തുടർന്ന് കാൽടെക്സിലെ സിഗ്നലിന് സമീപം ദേശീയപാത ഉപരോധിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് റോഡ് ഉപരോധിച്ചത്.
നഗര ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
തുടർന്ന് എഐസിസി അംഗം ടി.ഒ.മോഹനൻ സമരക്കാരെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചതിന് ശേഷം പ്രവർത്തകരോട് പിരിഞ്ഞ് പോകണമെന്ന് അഭ്യർഥിച്ചതോടെയാണ് സമരം അവസാനിച്ചത്. റോഡ് ഉപരോധ സമരത്തിനിടെ ദേശീയപാതയിൽ തളാപ്പ് മുതൽ താണ വരെ വാഹനങ്ങളുടെ നീണ്ട
നിര അനുഭവപ്പെട്ടു. െ ചില വാഹനങ്ങൾ കടന്നുപോകാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞതോടെ വാഹനങ്ങളിലുള്ളവരും പ്രവർത്തകരുമായി വാക്കുതർക്കങ്ങൾക്ക് കാരണമായി.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്ഐ ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]