കണ്ണപുരം പള്ളിച്ചാലിന് സമീപമുള്ള കെഎസ്ടിപി റോഡരികിൽ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ പാചകവാതക ടാങ്കർ ദിവസങ്ങളായി കിടക്കുന്നു. അപകടാവസ്ഥയിലായ ടാങ്കർ നീക്കം ചെയ്യാത്തതിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
കഴിഞ്ഞ 5ന് പുലർച്ചെയാണ് മംഗളൂരുവിൽനിന്നു കൊച്ചിയിലേക്ക് പാചകവാതകവുമായി സഞ്ചരിക്കുകയായിരുന്ന ടാങ്കർ ലോറി മറ്റൊരു ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരുക്കേറ്റിരുന്നു.
കൂട്ടിയിടിയെ തുടർന്ന് എൻജിനിൽനിന്ന് വേർപ്പെടുത്തിയ നിലയിലുള്ള ടാങ്കർ ഇപ്പോൾ പള്ളിച്ചാലിലെ ബസ് ഷെൽറ്ററിനോട് ചേർന്നാണ് കിടക്കുന്നത്. അപകടസമയത്ത് വാതകചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായെങ്കിലും, തിരക്കേറിയ ഈ പാതയിൽ അനാഥമായി കിടക്കുന്ന ടാങ്കർ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള റോഡിലൂടെ കടന്നുപോകുന്ന മറ്റ് വാഹനങ്ങളുടെ ശ്രദ്ധയിൽ ഈ ടാങ്കർ പെടാതിരുന്നാൽ വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് സമീപവാസികൾ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

