കണ്ണൂർ∙ മനോരമ സമ്പാദ്യം-സൗജന്യ ഓഹരി നിക്ഷേപക സെമിനാർ ഫെബ്രുവരി 14നു നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ്, ഗുഡ് വിൽ വെൽത്ത് മാനേജ്മെൻറ് എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും. ഫെബ്രുവരി14 ശനിയാഴ്ച 9.30 മണി മുതൽ 12.30 വരെയാണ് പരിപാടി.
കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ സി.
സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് ചടങ്ങിൽ അധ്യക്ഷ വഹിക്കും.
ഗുഡ് വിൽ വെൽത്ത് മാനേജ്മെൻറ് വൈസ് പ്രസിഡണ്ട് അനൂപ് മേനോൻ ആണ് മുഖ്യ കോഡിനേറ്റർ.
സെബി സ്മാർട്ട്സ് & എൻ. എസ്.
ഇ. ട്രൈനർ ഡോ.
സനേഷ് ചോലക്കാട് മുഖ്യ പ്രഭാഷണം നടത്തും. നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡൻറ് ഹനീഷ് കെ.
വാണിയങ്കണ്ടി, മലയാള മനോരമ, കണ്ണൂർ സർക്കുലേഷൻ ഡെപ്യൂട്ടി മാനേജർ പി. ജെ.മാത്യൂസ് എന്നിവർ പ്രസംഗിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

