പിലാത്തറ∙ നിർധനരോടൊപ്പം ജീവിക്കുന്ന പിലാത്തറ ഹോപ് സ്ഥാപകൻ കെ.എസ്.ജയമോഹന് അംഗീകാരം. സിബിസിഐ (കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ) പ്രഥമ ദേശീയ പുരസ്കാരം ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ജേക്കബ് നൽകി.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ഉൾപ്പെടെ വിവിധ മേഖലകളിലെ രാജ്യത്തെ18 പേർക്കാണ് അംഗീകാരം ലഭിച്ചത്. നെയ്യാറ്റിൻകര സ്വദേശിയാണ് ജയമോഹൻ. 10-ാം വയസ്സിൽ ഓസ്റ്റിയോ മയലൈറ്റിസ് ബാധിച്ച് ഇരുകാലുകളും തളർന്ന് കിടപ്പിലായിരുന്നു.
12 വർഷം നീണ്ട ചികിത്സയും 28 ശസ്ത്രക്രിയകളും കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു.
ഈ വെല്ലുവിളികളെ അതിജീവിച്ച് പഠനം പൂർത്തിയാക്കിയ അദ്ദേഹം എൽ ഐ സിയിൽ ജോലി ആരംഭിച്ചു.
പിന്നീട്, മുഴുവൻ സമയ സാമൂഹിക പ്രവർത്തകനാകണമെന്ന ജീവിതാഭിലാഷം സഫലീകരിക്കുന്നതിനായി ആ ജോലി ഉപേക്ഷിച്ച് 2004ൽ 16 സമാനചിന്താഗതിക്കാരോടൊപ്പം ഹോപ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചു. ഹോപ്പിലൂടെ 2 ലക്ഷത്തിലധികം രോഗികൾക്കും ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും സഹായങ്ങൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
39,829 സൗജന്യ നേത്ര ശസ്ത്രക്രിയ, ആയിരക്കണക്കിന് രോഗികൾക്ക് സൗജന്യ ചികിത്സ, 355 ഹൃദയ ശസ്ത്രക്രിയകൾ,12 ലിവർ ട്രാൻസ്പ്ലാന്റുകൾ, 47 കിഡ്നി മാറ്റിവയ്ക്കൽ, 34,101 വീൽചെയറുകൾ സൗജന്യമായി വിതരണ, 4,829 മറ്റ് സഹായ ഉപകരണങ്ങൾ, ദരിദ്ര പെൺകുട്ടികൾക്കായി “ഒപ്പം” എന്ന സമൂഹ വിവാഹ പദ്ധതിക്ക് തുടക്കം കുറിക്കുകയും ഇതുവരെ 45 വിവാഹങ്ങള് ഏറ്റെടുക്കുകയും ചെയ്തു.
പിലാത്തറയിൽ 195 പേരെ ഉൾക്കൊള്ളുന്ന ഒരു സ്പാസ്റ്റിക് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നു.
2017 മുതൽ 2024 സെപ്റ്റംബർ വരെ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 30, 40 അംഗ ശേഷിയുള്ള രണ്ട് വൃദ്ധസദനങ്ങൾ. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളിലൂടെ പതിനായിരക്കണക്കിന് ദരിദ്ര രോഗികൾക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ആധുനിക ചികിത്സയും പുനരധിവാസ സഹായവും ലഭിച്ചു.
ആരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ജൈവകൃഷി എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ജയമോഹൻ നടപ്പാക്കി. ഭാര്യ– ബി.ടി.റാണി (കേന്ദ്ര വിദ്യാലയ അധ്യാപിക). മക്കൾ– ആദർശ് ആർ.ജയൻ, നിധി ആർ.കമല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

