കരിവെള്ളൂർ ∙ മകരത്തിൽ മാവു പൂക്കുന്നത് പതിവാണ്. ഏറ്റുകുടുക്കയിലെ റോഡരികിലെ മാവുകൾ പൂത്തുനിൽക്കുന്നതിന് പിന്നിൽ ഒരു കഥയുണ്ട്.
ഏറ്റുകുടുക്കയിലെ പരിസ്ഥിതി സ്നേഹി പി.കൃഷ്ണൻ (70) മരങ്ങളെയും ചെടികളെയും ചേർത്തുപിടിക്കാൻ തുടങ്ങിയിട്ട് വർഷം 10 കഴിഞ്ഞു. റോഡരികിലായി വൈദ്യുതി തൂണുകൾ ഇല്ലാത്ത ഭാഗത്ത് മാവ്, പ്ലാവ്, വേപ്പ് തുടങ്ങിയ മരങ്ങളും മറ്റു ചെടികളും വച്ചുപിടിപ്പിക്കും കൃഷ്ണൻ.
ഒരു പരിസ്ഥിതി ദിനത്തിലാണ് മരങ്ങൾ നടാൻ തുടങ്ങിയത്. നശിച്ചുപോയവയ്ക്കു പകരം മറ്റൊന്നു നടും.
അങ്ങനെ ഇതൊരു ശീലമായി.
ആദ്യം നട്ട മാവാണ് ഈ വർഷം പൂത്തത്.
ഏറ്റുകുടുക്ക പൊതുശ്മശാനത്തിൽ തണലൊരുക്കാൻ പാറ പൊട്ടിച്ചു മരം നട്ടു. നാളിതുവരെയായി നൂറിലധികം മരങ്ങൾ നട്ടു.
ഒഴിവുസമയങ്ങളിൽ മരങ്ങൾക്കു ചുറ്റുമുള്ള കാടുകൾ വൃത്തിയാക്കും. പാലു വാങ്ങാൻ പോകുന്നവർ കയ്യിലെ പാത്രത്തിൽ വെള്ളം കരുതി മരങ്ങൾക്കൊഴിക്കാറുണ്ട്.
40 വർഷം സുള്ള്യയിൽ കോൺട്രാക്ടറായിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനുശേഷമാണു മാതൃകാ പ്രവർത്തനത്തിനു തുടക്കമിട്ടത്.
ഭാര്യ കെ.വി.സൗദാമിനി. മക്കൾ: ശ്യാം, ശരത്ത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

