ഇരിട്ടി ∙ ഏതൊരു അക്രമവും അടിച്ചമർത്താൻ കഴിയും വിധം സായുധ സേനാംഗങ്ങളെ ഉൾപ്പെടെ അണിനിരത്തി വൻ സുരക്ഷാ ക്രമീകരണങ്ങളുമായി നാളെ തിരഞ്ഞെടുപ്പ്. മിനിറ്റുകൾക്കുള്ളിൽ ഏതു ബൂത്തിലും എത്താവുന്ന വിധം പിക്കറ്റ് പോസ്റ്റുകളും ഗ്രൂപ്പ് പട്രോളിങ് പാർട്ടികളും സ്ട്രൈക്കിങ് ഫോഴ്സ് ഗ്രൂപ്പുകളും ഉൾപ്പെടെ സജ്ജീകരിച്ചാണ് ഇരിട്ടി സബ് ഡിവിഷനുകളിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിരിക്കുന്നത്.
1000 ഓളം പൊലീസുകാരാണ് സമാധാനപൂർണമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനായി അണിനിരക്കുക.
മൂന്നിലൊന്നു ബൂത്തുകളും ഏതെങ്കിലും വിധത്തിലുള്ള പ്രത്യേക സുരക്ഷാ വിഭാഗത്തിൽ പെടുന്നതിനാലാണു ഇരിട്ടി സബ് ഡിവിഷനിൽ അതീവ സുരക്ഷ ഒരുക്കുന്നത്. സുരക്ഷാ ഒരുക്കങ്ങളുടെ മുന്നോടിയായി ഇരിട്ടി, ഉളിക്കൽ, കരിക്കോട്ടക്കരി, കീഴ്പ്പള്ളി എന്നിവിടങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി.
തോക്ക്, ഗ്രനേഡ്, ടിയർ ഗ്യാസ് എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി 10 ഗ്രൂപ്പ് പട്രോളിങ് യൂണിറ്റുകളും 10 ക്രമസമാധാനപാലന മൊബൈൽ യൂണിറ്റുകളും ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും സ്ട്രൈക്കിങ് ഫോഴ്സുകളും 24 മണിക്കൂറും റോന്തു ചുറ്റും.
25 ക്രിട്ടിക്കൽ പിക്കറ്റ് പോസ്റ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടു മുതൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ പൊലീസ് നിയന്ത്രണത്തിലാകുമെന്ന് ഡിവൈഎസ്പി പി.കെ.ധനജ്ഞയ ബാബു അറിയിച്ചു.
ഒരു മേശയും 2 കസേരയും മാത്രം അനുവദിച്ചിട്ടുള്ള സ്ലിപ് വിതരണ ബൂത്തുകൾ മാത്രമാണ് സമ്മതിക്കുക. ചിഹ്നങ്ങളോ മറ്റോ പ്രദർശിപ്പിക്കാൻ പാടില്ല.
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ പഞ്ചായത്തിൽ 200 മീറ്ററും നഗരസഭകളിൽ 100 മീറ്ററും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ളിൽ പോളിങ് ജീവനക്കാരും പൊലീസും വരിയിൽ നിൽക്കുന്ന വോട്ടർമാരും അനുവദിക്കപ്പെട്ട
ബൂത്ത് ഏജന്റുമാരും സ്ഥാനാർഥികളും പൊലീസും മാത്രമേ പാടുള്ള
തദ്ദേശ തിരഞ്ഞെടുപ്പ് ആയതിനാൽ ബൂത്തിനുള്ളിൽ കൂടുതൽ ഏജന്റുമാർ ഉണ്ടാകുമെന്നുള്ളതുകൊണ്ട് ഒന്നു വീതം ഏജന്റുമാരെ മാത്രമേ ബൂത്തിനുള്ളിൽ ഇരുത്തൂ. റിസർവിൽ ഉള്ളവരെ ബൂത്തിനുള്ളിലും വരാന്തയിലും ഇരിക്കാൻ സമ്മതിക്കില്ല.
ഇവരും ദൂരപരിധിക്ക് പുറത്ത് കാത്തിരിക്കണം.
ഇരിട്ടി സബ് ഡിവിഷനുകളിൽ 170 ബൂത്തുകളാണ് ഉള്ളത്. ഇതിൽ 10 എണ്ണം പ്രശ്നസാധ്യതാ ബൂത്തുകളും 25 എണ്ണം അതീവ പ്രശ്നസാധ്യതാ ബൂത്തുകളും 21 എണ്ണം മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുമാണ്.
ഇതനുസരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചു വിടുമെന്ന് കണ്ടാൽ തലേദിവസം മുതൽ മുൻകരുതൽ അറസ്റ്റ് നടത്തും.
ലോക്കൽ പൊലീസിന് പുറമേ സായുധ സേനാംഗങ്ങളും തിരഞ്ഞെടുപ്പ് കഴിഞ്ഞ ജില്ലകളിലെ പൊലീസുകാരും ഉണ്ടാകും.
തണ്ടർബോൾട്ടും അന്റി നക്സൽ ഫോഴ്സ് അംഗങ്ങളും സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗങ്ങളും ഇരിട്ടിയിൽ എത്തി. അതീവ പ്രശ്നസാധ്യത കരുതുന്ന ബൂത്തുകളിൽ വെബ് ക്യാമറ നിരീക്ഷണവും വിഡിയോ നിരീക്ഷണവും ഉണ്ടാവും.
നിരീക്ഷണ ക്യാമറകൾ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. അതീവ പ്രശ്ന സാധ്യത ബൂത്തുകളുടെയും മാവോയിസ്റ്റ് ബൂത്തുകളുടെയും പൂർണ നിയന്ത്രണം സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിനും എഎൻഎഫിനും തണ്ടർബോൾട്ടിനും ആണ്.
ഇരിട്ടിയെ 2 സബ് ഡിവിഷനാക്കി
ഇരിട്ടി പൊലീസ് സബ് ഡിവിഷനെ തിരഞ്ഞെടുപ്പ് സുരക്ഷാ വിന്യാസത്തിന്റെ ഭാഗമായി ഇരിട്ടി, കരിക്കോട്ടക്കരി എന്നീ 2 ഇലക്ഷൻ സബ് ഡിവിഷനുകളാക്കി.
ഇരിട്ടി, ഉളിക്കൽ, ഇരിക്കൂർ സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഇരിട്ടിയിൽ നിലവിലുള്ള ഡിവൈഎസ്പി പി.കെ.ധനജ്ഞയ ബാബുവിനാണ് ചുമതല. കരിക്കോട്ടക്കരി, ആറളം സ്റ്റേഷനുകൾ ഉൾപ്പെടുന്ന കരിക്കോട്ടക്കരി സബ് ഡിവിഷനിൽ ഡിവൈഎസ്പി സുധീർ കല്ലനാണ് ചുമതല.
സിഐ ഇല്ലാത്ത ആറളത്ത് എസ്എച്ച്ഒ ആയി ശിവൻ ചോടോത്തിനും ചുമതല നൽകി.
ശ്രദ്ധിക്കണം
∙ തിരഞ്ഞെടുപ്പ് ദിവസം 200 മീറ്റർ പരിധിയിൽ കടകളും മറ്റു പ്രത്യേക സംവിധാനങ്ങളും അനുവദിക്കില്ല.
∙ മൊബൈലോ, നിരോധിക്കപ്പെട്ട ആയുധങ്ങളോ ബൂത്തിനുള്ളിൽ അനുവദിക്കില്ല.
∙ പോളിങ് ബൂത്തിനടുത്തുള്ള വീടുകളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വോട്ടർമാർക്ക് കേന്ദ്രീകരിക്കാൻ അവസരം നൽകിയാൽ ഗൃഹനാഥനെതിരെ പൊലീസ് നടപടി സ്വീകരിക്കും.
∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചു വിടുമെന്ന് കണ്ടാൽ തലേദിവസം മുതൽ മുൻകരുതൽ അറസ്റ്റ് നടത്തും.
∙ അക്രമം കണ്ടാൽ സ്ഥലത്തുള്ള പൊലീസുകാർ മൊബൈൽ ഉപയോഗിച്ച് ദൃശ്യം പകർത്തി മേലുദ്യോഗസ്ഥർക്ക് കൈമാറണം.
∙ അടിയന്തര ഘട്ടത്തിൽ വെടിവയ്ക്കാനുള്ള ഉത്തരവ് നൽകാൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരും ഉണ്ടാവും.
∙ ബൂത്തിലോ ഇടവഴിയിലോ പ്രശ്നം ഉണ്ടാക്കിയാൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
റിമാൻഡ് ചെയ്യപ്പെട്ടു വോട്ടിങ് അവസരം നഷ്ടപ്പെട്ടാൽ അതിന് അവർ മാത്രമായിരിക്കും ഉത്തരവാദി.
∙ അക്രമം രൂക്ഷമായാൽ ആ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് നിർത്തി വച്ച് കൂടുതൽ സുരക്ഷയോടെ മറ്റൊരു ദിവസം നടത്താൻ ആവശ്യപ്പെട്ട് പ്രിസൈഡിങ് ഓഫിസർക്ക് പൊലീസ് കത്തു നൽകും.
∙ ഏതു തരത്തിലുള്ള വോട്ടർമാരായാലും 6 ന് ശേഷം എത്തിയാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ല. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

