പഴയങ്ങാടി ∙ കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷത്തിൽ സ്ഥാനാർഥിയും പൊലീസുകാരനുമടക്കം നാല് പേർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പഴയങ്ങാടി പഴയ ബസ് സ്റ്റാൻഡിൽ നടന്ന കലാശക്കൊട്ടിനിടെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
പഴയങ്ങാടി ഗ്രേഡ് എസ്ഐ എ.ജി. അബ്ദുൽ റൗഫിന്റെ (50) കൈക്കും കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി സി.എച്ച്.മുബാസിന് (27) തലയ്ക്കും പരുക്കേറ്റു.
യുഡിഎഫ് പ്രവർത്തകരായ അബൂബക്കർ മുട്ടം (21), സാബിർ മുഹമ്മദലി (18) എന്നിവർക്കും പരുക്കേറ്റു. എല്ലാവരും ചികിത്സതേടി.
ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് പിണറായി വിജയന്റെ ചിത്രം ഉൾപ്പെടുത്തിയ ഫ്ലെക്സ് ബോർഡ് ഉയർത്തി യുഡിഎഫ് പ്രവർത്തകരും ഇതിൽ ക്ഷുഭിതരായ എൽഡിഎഫ് പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്.
കൊടിയുടെ പൈപ്പും ചെരിപ്പും പരസ്പരം എറിഞ്ഞു. സംഘർഷത്തെ തുടർന്ന് പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാർ സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തു വാഹനഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.കലാശക്കൊട്ടിൽ യുഡിഎഫ് ഉയർത്തിയ ശബരിമല സ്വർണകൊള്ള വിഷയത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ വിഷയം ചൂണ്ടികാട്ടി സിപിഎം സംസ്ഥാനകമ്മിറ്റി അംഗം ടി.വി.രാജേഷ് പ്രസംഗിച്ചിരുന്നു.
യുഡിഎഫ് സ്വർണക്കൊള്ള സംബന്ധിച്ച കോമഡിഗാനമാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

