
ഇരിട്ടി ∙ ഉളിക്കൽ പഞ്ചായത്തിലെ ചുള്ളിയോട് തോട്ടിൽ മഴ വെള്ളത്തിനൊപ്പം തോട് നിറഞ്ഞൊഴുകിയ വെള്ളപ്പത പ്രദേശവാസികളിൽ കൗതുകവും അമ്പരപ്പും ഉണ്ടാക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട് നിറഞ്ഞ് പത ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പാറക്കൽ നിന്ന് ആരംഭിക്കുന്ന തോട്ടിൽ ചുള്ളിയോട് മുതൽ ചെട്ട്യാർ പീടിക പഴശ്ശി പദ്ധതി ജല സംഭരണി പ്രദേശം വരെ 2 കിലോമീറ്ററോളം ദൂരത്തിലാണ് പത പ്രത്യക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്തധികൃതരും പൊലീസും സ്ഥലത്തെത്തി.
ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു. ഏറെ നേരത്തെ പതഞ്ഞൊഴുകലിനു ശേഷം തോട് സാധാരണ നിലയിലായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]