
കണ്ണൂർ∙ മുഴപ്പിലങ്ങാട് കടലോരത്തു കണ്ടെത്തിയ കടൽവാത്ത (booby) വനംവകുപ്പിന്റെയും മലബാർ അവയർനെസ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്) പ്രവർത്തകരുടെയും സംരക്ഷണയിൽ. ജനവാസമേഖലകളിൽ അധികം എത്താത്ത കടൽവാത്തയെ തിങ്കളാഴ്ച വൈകിട്ടാണ് മുഴപ്പിലങ്ങാട് തീരത്തു പാർക്ക് നിർമാണം നടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്.
മാർക് പ്രവർത്തകർ ഇന്നലെ ജില്ലാ വെറ്ററിനറി ക്ലിനിക്കിലെത്തിച്ചു ശുശ്രൂഷ നൽകി. വാത്ത പൂർണ ആരോഗ്യം നേടിയെന്ന് ഡോ.ഫെബിൻ പൈ അറിയിച്ചു.
രണ്ടുദിവസത്തിനകം കടലിലേക്കു വിടുമെന്ന് മാർക്ക് പ്രവർത്തകർ പറഞ്ഞു.ബിജിലേഷ് കോടിയേരി, ഡോ.റോഷ്നാഥ് രമേഷ്, സന്ദീപ് ചക്കരക്കൽ, വെങ്കി നാരായണൻ, ജിഷ്ണു പനങ്കാവ്, അനിൽ തൃച്ഛംബരം, ഇജാസ്, വിജേഷ് എന്നിവരാണ് കടൽവാത്തയെ സംരക്ഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]