
ജനപ്രതിനിധിയെന്ന ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നിർവഹിക്കും: സണ്ണി ജോസഫ് എംഎൽഎ
ഇരിട്ടി∙ പേരാവൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിൽ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നിർവഹിക്കുമെന്നും മണ്ഡലത്തിലെ തന്റെ സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിലുള്ള ക്രമീകരണമായിരിക്കും നടപ്പിലാക്കുകയെന്നും നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. മാസത്തിൽ പകുതി ദിവസങ്ങളിലെങ്കിലും മണ്ഡലത്തിൽ ഉണ്ടാകണമെന്നാണു കരുതുന്നത്.
മുതിർന്ന നേതാക്കളുടെ അനുഭവ സമ്പത്തും യുവാക്കളുടെ ഊർജസ്വലതയും പാർട്ടിക്കായി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനമാണ് നടപ്പിലാക്കുക. അതിനു ഉതകുന്ന ഒരു ടീമിനെയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ചിരിക്കുന്നത്.
അടുത്ത് 2 ദിവസവും മണ്ഡലത്തിൽ തന്നെ ഉണ്ടാവും. മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ എടയന്നൂർ ഷുഹൈബിന്റെ വീട് സന്ദർശിച്ചപ്പോൾ.
വിവിധയിടങ്ങളിൽ സന്ദർശനം
മട്ടന്നൂർ∙ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മട്ടന്നൂരിൽ വിവിധ ഇടങ്ങളിൽ സന്ദർശിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫ് പ്രചാരണത്തിനായി അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ അപകടം പറ്റി മരിച്ച ചാവശ്ശേരി സ്വദേശി സിനാന്റെ വീട്ടിൽ ആയിരുന്നു ആദ്യ സന്ദർശനം.
വിമാനത്താവളത്തിൽ ഹജ് ക്യാംപിന്റെ ഉദ്ഘാടനത്തിന് എത്തിച്ചേർന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും സണ്ണി ജോസഫ് പ്രത്യേകം ചർച്ച നടത്തി.
കൊല്ലപ്പെട്ട മുൻ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബ് എടയന്നൂരിന്റെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തി.
ഷുഹൈബ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ടി.ഒ.മോഹനൻ, സുദീപ് ജയിംസ്, വി.ആർ.ഭാസ്കരൻ, ഫർസിൻ മജീദ്, ദീപേഷ് എടയന്നൂർ, ജിതിൻ കൊളപ്പ എന്നിവർ കൂടെ ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]