കണ്ണൂർ ∙ പ്രമുഖ മുസ്ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ്. ഇബ്രാഹീം കുട്ടി മുസല്യാർ ചൊക്ലി(88) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖത്ത തുടര്‍ന്ന് ഉണ്ണികുളം എകരൂര് പൂക്കോയ തങ്ങൾ ഹോസ്പീസില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും തലശ്ശേരി, മാഹി, പാനൂർ, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂർ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
മങ്ങാട് മഹല്ല് പ്രസിഡന്റ്, ഖുതുബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.
കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്.
പെരിങ്ങത്തൂർ ദര്‍സ്, കല്ലറക്കൽ ദര്‍സ് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. പാനൂർ, മട്ടന്നൂർ, ഇരിക്കൂര്‍, നിട്ടൂർ, വയലക്കണ്ടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ദര്‍സ് നടത്തിയിട്ടുണ്ട്.
ഭാര്യ: പരേതയായ സി. ഫാത്തിമ ഹജ്ജുമ്മ.
മക്കൾ: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തർ ), മുഹമ്മദ് സാദിഖ് (വ്യാപാരി), മുഹമ്മദ് സാലിം (ഖത്തർ). മരുമക്കൾ: ഇ.
അബുറഹിമാൻ (കൂത്തുപറമ്പ്), നാസർ ഫൈസി (ഖത്തർ), സയീദ (പാനൂർ), സുല്ഹത്ത് (മൂര്യാട്), ബുഷ്റ (മൂര്യാട്). ഖബറടക്കം ഇന്ന് രാത്രി 10ന് ഈസ്റ്റ് പള്ളൂര്‍ മങ്ങാട് ജുമാ മസ്ജിദ് അങ്കണത്തിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

