പിലാത്തറ ∙ നിർമാണത്തിലെ അപാകത ആരോപിച്ച് പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ റീടാറിങ് നാട്ടുകാർ തടഞ്ഞു. ചെറുതാഴം അമ്പലം റോഡ് മുതൽ ഭാസ്കരൻ പീടിക വരെയുള്ള ടാറിങ്ങിൽ അപാകത ആരോപിച്ച് വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് തടഞ്ഞത്.
മേൽനോട്ടം വഹിക്കാൻ എൻജിനീയർമാരോ ഉദ്യോഗസ്ഥരോ ഇല്ലാതെ ടാറിങ് നടത്തരുത് എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞദിവസം ടാറിങ് നടത്തിയ പിലാത്തറ – രാമപുരം പാലം റോഡിൽനിന്ന് ടാറിങ്ങിനുപയോഗിച്ച ചെറിയ കരിങ്കകൽ കല്ലുകൾ ഇളകിത്തെറിച്ചതിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു.
ടാർ ശരിയായ രീതിയിൽ ചേർക്കാത്തതാണ് കല്ലുകൾ തെറിക്കാൻ കാരണമാണെന്നാണ് നാട്ടുകാരുടെ ആരോപണം. രാത്രിവൈകി മരാമത്ത് വകുപ്പ് എൻജിനീയർ എത്തിയശേഷമാണ് അറ്റകുറ്റപ്പണി തുടർന്നത്.
പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെയുള്ള 21 കിലോമീറ്റർ റോഡിന്റെ ടാറിങ്ങിന് 18 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

