തലശ്ശേരി ∙ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യാനെത്തുന്ന രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർ ഇരിക്കുന്നത് മേൽക്കൂരയില്ലാത്ത മുറിയിൽ. ഡയാലിസിസ് യൂണിറ്റിനോട് ചേർന്നുള്ള മുറിയുടെ മേൽക്കൂരയിൽ ചോർച്ച അനുഭവപ്പെട്ടതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി ഷീറ്റ് അഴിച്ചു മാറ്റിയതാണ്.ഷീറ്റ് മാറ്റിയതോടെ ഇതിനകത്ത് ഫാനും വൈദ്യുതിയും ഇല്ലാതായി.
മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഡയാലിസിസ് കഴിഞ്ഞു രോഗി വരുന്നതു വരെ കൂടെയുള്ളവർ കഴിഞ്ഞ രണ്ട് ആഴ്ചയായി കാത്തിരിക്കുന്നത് ആകാശം നോക്കിയാണ്.
രാത്രി ഇരുട്ടിൽ കൊതുകുകടിയും ചൂടും സഹിക്കണം. പകൽ വെയിലിന്റെ ചൂടേറ്റു വിയർത്തിരിക്കണം.
മാത്രമല്ല ഈ മുറിയിൽ നിറയെ പൂച്ചകളാണ്. ഇതിനകത്ത് അടുക്കിവച്ച മരുന്നുപെട്ടികൾക്ക് അടുത്ത് മാലിന്യവും അടിഞ്ഞ നിലയിലാണ്. എത്രയും വേഗം മുറിക്ക് മുകളിൽ ഷീറ്റ് വിരിച്ച് ഇതിനകത്ത് വൈദ്യുതി കണക്ഷൻ നൽകണമെന്നും ഫാനും സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം.
നഗരസഭ അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചു മേൽക്കൂര മാറ്റി സ്ഥാപിക്കുന്നതിനായാണ് ഷീറ്റ് മാറ്റിയത്.
എത്രയും വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നുതന്നെ ഷീറ്റ് എത്തിച്ചു തിങ്കളാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡോ.വി.കെ.രാജീവൻ ജനറൽ ആശുപത്രി സൂപ്രണ്ട്
ഷീറ്റ് ഇന്നുതന്നെ എത്തും.
മേൽക്കൂരയിൽ ഷീറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി ഇന്നുതന്നെ തുടങ്ങും.
സമദ് (കോൺട്രാക്ടർ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

