
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.
ബാരിക്കേഡ് മറികടന്ന് ക്യാംപസിൽ കടന്ന പ്രവർത്തകർ വിസിയുടെ ഓഫിസിനു താഴത്തെ പ്രവേശന ഭാഗത്തെ ചില്ലുവാതിൽ തകർത്തു. വിസിയുടെ ചേംബറിനു മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകരെ പിന്തിരിപ്പിക്കാനായില്ല.
സർവകലാശാലകൾ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഇടപെടലുകളിൽ നിന്ന് ഗവർണർ പിൻവാങ്ങുക, വൈസ് ചാൻസലറുടെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചാണു എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചത്. പ്രകടനമായെത്തിയ പ്രവർത്തകരെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.
ഏറെനേരം പ്രവർത്തകർ ശ്രമം നടത്തിയെങ്കിലും ബാരിക്കേഡ് മറിച്ചിടാനായില്ല.
ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് കോംപൗണ്ടിനുള്ളിൽ കയറി. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് കോംപൗണ്ടിലെത്തിയതോടെ വിസിയുടെ ഓഫിസ് ലക്ഷ്യമാക്കി നീങ്ങി.
ഇതിനിടെ ഓഫിസിനു ചില്ല് വാതിൽ തകർന്നു. പിന്നാലെ പൊലീസ് എത്തിയെങ്കിലും പ്രവർത്തകർ വിസിയുടെ ഓഫിസിനു മുന്നിലെത്തി.
പൊലീസെത്തി പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. ഉന്തും തള്ളിനുമിടെ പ്രവർത്തകർക്കും പൊലീസിനും പരുക്കേറ്റു.
പ്രവർത്തകരെ കയറ്റിപ്പോകുകയായിരുന്ന വാഹനവും വിദ്യാർഥികൾ തടഞ്ഞു.
നേരത്തേ കേന്ദ്രകമ്മിറ്റി അംഗം ബിപിൻ രാജ് പായം പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഞ്ജലി സന്തോഷ് അധ്യക്ഷയായി.
ജില്ലാ സെക്രട്ടറി ടി.പി.അഖില, ശരത് രവീന്ദ്രൻ, കെ.നിവേദ്, ഋഷിത സി.പവിത്രൻ, കെ.പ്രണവ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]