
കൊക്കായിപ്പാലം മഴക്കാലത്തിനകം പൂർത്തിയാകുമോ? ആശങ്കയിൽ നാട്ടുകാർ
ശ്രീകണ്ഠപുരം ∙ ചെമ്പൻതൊട്ടി–നടുവിൽ റോഡുപണി ദ്രുതഗതിയിൽ പുരോഗമിക്കവേ കൊക്കായിപ്പാലം പണി മഴക്കാലത്തിനകം പൂർത്തിയാകുമോ എന്ന ആശങ്കയിൽ നാട്ടുകാർ. പാലം പുതുക്കിപ്പണിയാനായി മുറിച്ചിട്ടിരിക്കുകയാണ്. മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലം പണി പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
പാലം പണിയുടെ തുടക്കം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. വെള്ളം ഒഴുകുന്ന തോടാണിത്. നല്ല മഴയിൽ ഇപ്പാഴത്തെ താൽക്കാലിക പാർശ്വ റോഡ് കുത്തിയൊലിച്ചു പോയാൽ ചെമ്പൻതൊട്ടി നിലവിൽ റോഡിൽ വാഹന ഗതാഗതം നിലയ്ക്കും. എന്നാൽ ഇതേ റോഡിലെ ചെമ്പൻതൊട്ടി പള്ളം പാലം പണി അവസാന ഘട്ടത്തിലാണുള്ളത്. കാലവർഷത്തിനകം ഇവിടെ കോൺക്രീറ്റ് പൂർത്തിയാകും. പള്ളിത്തട്ട് മുതൽ നടുവിൽ വരെയുള്ള ഭാഗത്തെ വൈദ്യുതി തൂണുകൾ മാറ്റി ഉടൻ ടാറിങ്ങ് നടത്താനുള്ള ഒരുക്കങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണ്.
കൊട്ടൂർവയലിൽ മണ്ണിടിച്ച ഭാഗത്ത് 100 മീറ്റർ ഭാഗത്ത് കോൺക്രീറ്റ് ചെയ്യാനുണ്ട്. മഴക്കാലത്തിനകം ഇതും പൂർത്തിയാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കൊക്കായി പാലം വരെ മറ്റു ഭാഗങ്ങളിലെ മെക്കാഡം ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. കിഫ്ബി പദ്ധതിയിൽ വികസിപ്പിക്കുന്ന റോഡാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]