
കണ്ണൂർ ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കാടാച്ചിറ∙ വെള്ളൂരില്ലം, കോവിലകം, ചാല ഈസ്റ്റ് 7.00– 2.00, തന്നട 9.30– 5.00, ഇരവുംകൈ, അൽവഫ, മുണ്ടേരി മൊട്ട, മുണ്ടേരി ചിറ, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി കടവ് ട്രാൻസ്ഫോമർ പരിധി 11.00– 2.00, ഹിറ സ്റ്റോപ്പ്, പറോത്തുംചാൽ, പറോത്തുംചാൽ കനാൽ 2.00– 4.00.
മയ്യിൽ∙ ചകിരിക്കമ്പനി, കണ്ടക്കൈ, കണ്ടക്കൈ കടവ്, കണ്ടക്കൈ ബാലവാടി, ചെക്കിക്കടവ് ട്രാൻസ്ഫോമർ പരിധി 9.00 2.00, പെരുവങ്ങൂർ ക്ലസ്റ്റർ ട്രാൻസ്ഫോമർ പരിധി 3.30–5.00.
∙ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുട്ടന്നൂർ പള്ളി ട്രാൻസ്ഫോമറിന്റെ ഉത്രം റോഡ് ഭാഗത്ത് രാവിലെ 9 മുതൽ 1 വരെ, കുംഭം, കോയ്യോടൻചാൽ, പാലംഫെഡ്, താറ്റിയോട് ടെംപിൾ, കൂടാളി പിഎച്ച്സി, ഫസർ ഇ ഒമർ സ്കൂൾ, കൂടാളി റസിഡൻസി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 2 വരെ.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.കൃഷ്ണ നായിക്
∙ പീഡിയാട്രിക്സ്– ഡോ.ബിന്ദു
∙ ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ
∙ ഓർത്തോപീഡിക്– ഡോ.ദീപക് അശോകൻ
∙ ഇഎൻടി– ഡോ.ഷിത
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.രാജേഷ്
∙ സർജറി– ഡോ.മോഹൻ കുമാർ
∙ സൈക്യാട്രി– ഡോ.ബൽക്കീസ്
∙ സ്കിൻ– ഡോ.മിനി, ഡോ.ജയേഷ്
∙ ശ്വാസകോശ വിഭാഗം– ഡോ.കലേഷ്
∙ പെയിൻ & പാലിയേറ്റീവ്– ഡോ.സുമിൻ മോഹൻ
∙ എൻസിഡി– ഡോ.വിമൽരാജ്
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ
കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, ഫിസിക്കൽ മെഡിസിൻ & റീഹാബ്.
മത്സ്യ, മാംസ കച്ചവടത്തിന് വിലക്ക്
മാഹി ∙ നഗരസഭാ പരിധിയിലെ മദ്യശാലകൾ, മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾ നാളെ മഹാവീർ ജയന്തി പ്രമാണിച്ച് തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് കമ്മിഷണർ അറിയിച്ചു.
വെറ്ററിനറി ഡോക്ടർ നിയമനം
കണ്ണൂർ∙ ഇരിക്കൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്, പേരാവൂർ തലശ്ശേരി, കണ്ണൂർ ബ്ലോക്കുകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ വീട്ടുപടിക്കൽ മൃഗചികിത്സാസേവനം ലഭ്യമാക്കുന്നതിനു കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം പത്തിനു രാവിലെ 11ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടക്കും. 04972700267.
കംപ്യൂട്ടർ ഹാർഡ്വേർ –നെറ്റ് വർക്കിങ് പരിശീലനം
തളിപ്പറമ്പ്∙ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഈ മാസം ആരംഭിക്കുന്ന 45 ദിവസത്തെ സൗജന്യ കംപ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്കിങ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25. ഫോൺ: 0460-2226573.
ബോക്സിങ് ചാംപ്യൻഷിപ് 12നും 13നും
കണ്ണൂർ∙ സംസ്ഥാന യൂത്ത് പുരുഷ–വനിതാ ബോക്സിങ് ചാംപ്യൻഷിപ് തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 12, 13 തീയതികളിൽ നടക്കും.പങ്കെടുക്കുന്നവർ 2007നും 2008നും ഇടയിൽ ജനിച്ചവരാകണം. ഫോൺ: 9526499666.
റൈഫിൾ ഷൂട്ടിങ് പരിശീലനം
കണ്ണൂർ∙ ജില്ലാ റൈഫിൾ അസോസിയേഷൻ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി റൈഫിൾ ഷൂട്ടിങ് പരിശീലനം സംഘടിപ്പിക്കും. 13 വൈകിട്ട് 5ന് മുൻപായി മട്ടന്നൂർ യൂണിവേഴ്സൽ കോളജിലെ ഷൂട്ടിങ് റെയ്ഞ്ചിൽ നേരിട്ടോ ഫോണിലോ (0490–2474701, 9495415360) റജിസ്റ്റർ ചെയ്യണം.
അവധിക്കാല കോഴ്സ്
കണ്ണൂർ∙ കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും നടത്തുന്ന അവധിക്കാല ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2 മാസത്തെ എൻജിനീയറിങ് ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഡിസൈനിങ് കോഴ്സിലേക്കും ഒന്നര മാസ ത്രീഡി മോഡലിങ് ആൻഡ് ത്രീഡി പ്രിന്റിങ് കോഴ്സിലേക്കും 23 വരെ അപേക്ഷിക്കാം. എസ്എസ്എൽസിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫോൺ: 9447311257.