പയ്യന്നൂർ ∙ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് പരുക്കേറ്റു.
പേരൂൽ പാറത്തോട് സ്വദേശി വി. ജിഷ്ണു നാരായണനാണ് (27) മരിച്ചത്.
എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ കൂർക്കര കല്ലിട
പാലത്തിനു സമീപത്തായിരുന്നു അപകടം.
പരുക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെയും (27) നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ജിഷ്ണുവിന്റെ പരുക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.
നാരായണൻ – സജിത ദമ്പതികളുടെ മകനാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

