മട്ടന്നൂർ ∙ ഗവർണർ രാജേന്ദ്ര ആർലേക്കർ സി.സദാനന്ദൻ എംപിയുടെ വീട്ടിൽ സന്ദർശനം നടത്തി. തിരുവനന്തപുരത്തേക്ക് പോകുന്നതിന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് ഗവർണർ സി.സദാനന്ദന്റെ മട്ടന്നൂർ കുഴിക്കലിലെ നവനീതം വീട്ടിലെത്തിയത്.
15 മിനിറ്റ് വീട്ടിൽ ചെലവഴിച്ച ഗവർണർ സദാനന്ദന്റെ കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തുകയും നാട്ടുകാരോടൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്നു കണ്ണൂർ വിമാനത്താവളം വഴി തിരുവനന്തപുരത്തേക്ക് പോയി. ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ശരത്ത് കൊതേരി, വൈസ് പ്രസിഡന്റ് സുനിൽകുമാർ പെരിഞ്ചേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

