കണ്ണൂർ ∙ ഈ വർഷത്തെ ജില്ലാ സ്കൂൾ കലോത്സവത്തിനു കണ്ണൂർ നഗരം വേദിയാകും. നവംബർ 18 മുതൽ 22 വരെയാണു കലോത്സവം.
ഇതിനായി നഗരത്തിലെ വിവിധ സ്കൂളുകളിലും മൈതാനങ്ങളിലും 13 വേദികളൊരുക്കും. കണ്ണൂർ ജിവി എച്ച്എസ്എസ് സ്പോർട്സാണു പ്രധാന വേദി.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള പതിനായിരത്തിലധികം വിദ്യാർഥികൾ മത്സരിക്കാനെത്തും. 15 ഉപജില്ലകളിൽ നിന്നായി വിദ്യാർഥികളും രക്ഷിതാക്കളും മറ്റു കാണികളും ഉൾപ്പെടെ 25,000ത്തിലധികം പേരെത്തുമെന്നാണു പ്രതീക്ഷ.
രചനാ മത്സരങ്ങളുൾപ്പെടെ മുന്നൂറിലധികം ഇനങ്ങളിൽ മത്സരം നടക്കും. 44.25 ലക്ഷം രൂപയാണു ചെലവു കണക്കാക്കുന്നത്.
കലോത്സവത്തിന്റെ വിപുലമായ നടത്തിപ്പിനു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചെയർമാനായും കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ(ഡിഡിഇ) ഡി.ഷൈനി ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി എന്നിവർ വർക്കിങ് ചെയർപഴ്സന്മാരായി പ്രവർത്തിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എൻ.വി.ശ്രീജിനി എന്നിവരാണ് വൈസ് ചെയർപഴ്സന്മാർ.
ആർഡിഡി കണ്ണൂർ എ.കെ.വിനോദ് കുമാർ, കണ്ണൂർ വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ പി.ആർ.ഉദയകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരായ ശകുന്തള, എസ്.വന്ദന, ഐടി ജില്ലാ കോഓർഡിനേറ്റർ സുരേന്ദ്രൻ അടുത്തില എന്നിവരാണ് ജോയിന്റ് ജനറൽ കൺവീനർമാർ. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ദീപ ട്രഷററായി പ്രവർത്തിക്കും.
സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഇ.സി.വിനോദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഡയറ്റ് സീനിയർ ഫാക്കൽറ്റി കെ.പി.രാജേഷ്, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ കെ.സുരേന്ദ്രൻ, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ കെ.സി.സുധീർ, കണ്ണൂർ നോർത്ത് എഇഒ ഇബ്രാഹിംകുട്ടി രയരോത്ത്, കണ്ണൂർ സൗത്ത് എഇഒ എൻ.സുജിത്ത് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]