അധ്യാപക ഒഴിവ്
ചിറ്റാരിപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് താൽക്കാലിക ഒഴിവ്.
അഭിമുഖം നാളെ 10ന്.
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
∙പിണറായി ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 9ന് രാവിലെ 11ന് കമ്പനിമൊട്ടയിലുള്ള പിണറായി ഗവ.
ഐടിഐ ഓഫിസിൽ അഭിമുഖം. 04902 384160 ∙മാടായി ഗവ.
ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ രണ്ട് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. 9ന് രാവിലെ 10.30ന് പ്രിൻസിപ്പൽ ഓഫിസിൽ അഭിമുഖം.
97442 60162 ∙പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ 2025-26 അധ്യയന വർഷത്തിൽ നിശ്ചിത കാലയളവിൽ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയം പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
14ന് രാവിലെ 10ന് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ അഭിമുഖം.
0495 2461898.
മിനി ജോബ് ഫെയർ
∙ജില്ലാ എംപ്ലോയബിലിറ്റി സെന്റർ 10ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ നടത്തും. മറൈൻ ഡിസൈനേഴ്സ്, സീനിയർ കൺസൾട്ടന്റ്, ഡെലിവറി എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് മാനേജർ, ഷോറൂം മാനേജർ, അലൂമിനിയം ആൻഡ് യുപിവിസി ഫാബ്രിക്കേറ്റേഴ്സ്, സീനിയർ സൈറ്റ് സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ, ബിഡി ഇ മാർക്കറ്റിങ് തസ്തികകളിലാണ് ഒഴിവുകൾ.
62829 42066.
വടക്കുമ്പാട് ബാങ്കിന് എംബ്ലം ക്ഷണിച്ചു
വടക്കുമ്പാട് ∙ സർവീസ് സഹകരണ ബാങ്കിന് എംബ്ലം ക്ഷണിച്ചു. 21ന് അകം വടക്കുമ്പാട് സഹകര.ണ ബാങ്ക്, വടക്കുമ്പാട് (പിഒ), തലശ്ശേരി, 670105 എന്ന വിലാസത്തിൽ ലഭിക്കണം.
0490 2351215.
രചനാമത്സരം നടത്തും
കണ്ണൂർ∙ സീനിയർ സിറ്റിസൻസ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കവിത, കഥ, ലേഖന രചനാ മത്സരം നടത്തുന്നു. കവിത 32 വരിയിൽ കവിയരുത്.
ലേഖനം 7 പേജിൽ കവിയരുത്. വിഷയം വയോജന ജീവിത സ്പർശിയാവണം.
ചെറുകഥ 5 പേജിൽ കവിയരുത്. വിലാസം–എഡിറ്റർ, സുവനീർ 2026, കേരള സീനിയർ സിറ്റിസൻസ് ഫോറം, കണ്ണൂർ റോഡ്, കൂത്തുപറമ്പ്, 670643.
ഫോൺ–98954 10120.
ആനുകൂല്യവിതരണം 10ന്
കണ്ണൂർ ∙ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2024-2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യ വിതരണം 10ന് നടക്കും. രാവിലെ 10ന് കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ ബോർഡ് ചെയർപഴ്സൻ എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കൗൺസലിങ്
കണ്ണൂർ ∙ കണ്ണൂർ റൈസ് അപ് ആൻഡ് കൗൺസലിങ് സെന്റർ 10നു രാവിലെ 10 മുതൽ ബാങ്ക് റോഡിലെ ഇസ്ലാഹി കോംപ്ലക്സിലെ കൗൺസലിങ് സെന്ററിൽ സൗജന്യ ബോധവൽക്കരണ പരിപാടിയും സൗജന്യ കൗൺസലിങ്ങും സംഘടിപ്പിക്കുന്നു.
ഫോൺ: 8547 606 844.
കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാംപ്
∙കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവീസ് ക്യാംപുകൾ സംഘടിപ്പിക്കുന്നു.
കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ കർഷകർക്കും കർഷക സംഘങ്ങൾക്കും അപേക്ഷിക്കാം. 93834 72051.
സംസ്ഥാന ചെസ് ടൂർണമെന്റിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു; ആദ്യം റജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് അവസരം
പിലാത്തറ ∙ ജില്ലാ ചെസ് അസോസിയേഷൻ മുൻ സെക്രട്ടറി വി.വി.ബാൽറാമിന്റെയും മുൻ ജില്ലാ ചെസ് ചാംപ്യനായിരുന്ന പി.
കൃഷ്ണൻ നമ്പൂതിരിയുടെയും സ്മരണയ്ക്കായി ഇൻഡോ – യുഎസ് ചെസ് അക്കാദമി പേരന്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പിലാത്തറ സെന്റ് ജോസഫ്സ് കോളജിൽ 19ന് നടക്കുന്ന സംസ്ഥാനതല ചെസ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം പേര് റജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
8714445808
ഗതാഗത നിയന്ത്രണം
∙ കൊട്ടിയോടി -ചെറുവാഞ്ചേരി റോഡിൽ ചീരാറ്റയിൽ കലുങ്ക് നിർമാണവും അതിനോടനുബന്ധിച്ചുള്ള ടാറിങ്ങും നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇന്നു വൈകിട്ട് 6 മുതൽ 9ന് രാത്രി വൈകും വരെ പൂർണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ചെറുവാഞ്ചേരിയിൽ നിന്നു കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങൾ ചെറുവാഞ്ചേരി-വലിയ വെളിച്ചം- കാര്യാട്ടുപുറം വഴിയും കൂത്തുപറമ്പിൽ നിന്നു കൊട്ടിയോടി വഴി ചെറുവാഞ്ചേരിയിലേക്ക് പോവുന്ന വാഹനങ്ങൾ വഴി കാര്യാട്ടുപുറം- വലിയ വെളിച്ചം വഴിയോ, അനുയോജ്യമായ മറ്റ് വഴികളിലൂടെയോ കടന്നുപോകണം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]