പിണറായി ∙ മുണ്ടക്കൈ ചൂരൽമലയിൽ വീടു നഷ്ടപ്പെട്ട് സർക്കാരിന്റെ വീട് അനുവദിച്ചു കിട്ടിയ 13 പേർ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ മണ്ഡലം ഓഫിസിലെത്തി. ‘‘വിഷുവിന് താമസിക്കാൻ പറ്റുലെ’’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് എല്ലാവരും ഒരേ സ്വരത്തിൽ ‘താമസിക്കാമെന്ന്’ മറുപടി നൽകി.
‘മുണ്ടക്കൈ ചൂരൽമലയിൽനിന്ന് ടൗണിലെത്താൻ ഒരുപാട് ദൂരമുണ്ടായിരുന്നു. എന്നാലിപ്പോൾ എല്ലാവർക്കും സൗകര്യമുള്ള സ്ഥലത്താണു സർക്കാർ വീട് നൽകിയത്.
അതിൽ സന്തുഷ്ടരാണ്’– സന്ദർശകർ മുഖ്യമന്ത്രിയോടു പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരങ്ങളടക്കം കുടുംബത്തിലെ ഒൻപതുപേർ നഷ്ടപ്പെട്ട മുണ്ടക്കൈ കൂളിയോടൻ ഹൗസിൽ മുഹമ്മദ് ഹാനിയോടു മുഖ്യമന്ത്രി വിവരങ്ങൾ അന്വേഷിച്ചു.
മുഹമ്മദ് ഹാനി വീടു കിട്ടിയതിൽ നിറകണ്ണുകളോടെ മുഖ്യമന്ത്രിയോടു നന്ദി പറഞ്ഞു. എല്ലാവരും ഒന്നിച്ച് താമസിക്കുന്നതാണ് നല്ലതെന്നും എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷമുണ്ടെന്നും സർക്കാർ എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

