കണ്ണൂർ ∙ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട പത്രവാർത്ത വായിച്ചത് തുണയായി.
വൻ സാമ്പത്തിക നഷ്ടം വരുത്തുമായിരുന്ന തട്ടിപ്പിൽ നിന്ന് ദമ്പതികൾ രക്ഷപ്പെട്ടതായി സൈബർ പൊലീസ്. ട്രായി, സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യ ാജേന നടക്കുന്ന സൈബർ തട്ടിപ്പിനെക്കുറിച്ചുള്ള പത്രവാർത്തയാണ് രക്ഷയായത്.
കണ്ണൂർ സൈബർ ക്രൈം പൊലീസ് നേരത്തെ രക്ഷപ്പെടുത്തിയ ഡോക്ടർ ദമ്പതികളുടെ കേസിനെക്കുറിച്ചുള്ള വാർത്ത വായിച്ചപ്പോഴാണ് ഡിജിറ്റൽ അറസ്റ്റ് ഭീഷണിക്ക് വഴങ്ങി പണം നൽകാൻ നിർബന്ധിതരായ സാഹചര്യത്തിൽ എത്തിയിരുന്ന ദമ്പതികൾ തങ്ങൾ നേരിടുന്നത് തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്.
ഉടൻ ദമ്പതികൾ സൈബർ പൊലീസിൽ പരാതി നൽകി.
നിങ്ങളുടെ പേരിൽ ഒരു സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും നടപടികളുടെ ഭാഗമായി വിഡിയോ കോളിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടായിരുന്നു ദമ്പതികളെ കബളിപ്പിക്കാൻ നോക്കിയത്. ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് താൽക്കാലികമായി മാറ്റണം, തുടർന്ന് കേസ് ഒത്തുതീർപ്പാക്കി പണം തിരിച്ചുതരും എന്നായിരുന്നു വാഗ്ദാനം.
സൈബർ പൊലീസ് ജാഗ്രതാ നിർദേശം:
∙ സർക്കാർ ഏജൻസികൾ, സിബിഐ, ട്രായ്, കോടതികൾ തുടങ്ങിയവ ഒരിക്കലും വിഡിയോ കോൾ മുഖേന ചോദ്യം ചെയ്യുകയോ പണം മാറ്റണമെന്നു ആവശ്യപ്പെടുകയോ ചെയ്യില്ല.
∙ അജ്ഞാതരുടെ ഭീഷണി വിളികളും ലിങ്കുകളും ഉടൻ റിപ്പോർട്ട് ചെയ്യുക. ∙ സംശയാസ്പദമായ സന്ദേശങ്ങൾക്കോ വിളികൾക്കോ ഒരിക്കലും ബാങ്ക് വിവരങ്ങളും ഒടിപിയും നൽകരുത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

