മട്ടന്നൂർ ∙ ക്രിസ്മസ്, പുതുവത്സര അവധിക്ക് നാട്ടിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാരെ പ്രതിസന്ധിയിലാക്കി ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 3 മടങ്ങോളം വർധനയാണുള്ളത്.ഡിസംബർ പകുതി മുതൽ ജനുവരി ആദ്യ വാരം വരെയുള്ള ടിക്കറ്റുകൾക്കാണ് നിരക്ക് ഉയർത്തിയത്.
ഡിസംബർ 23 മുതൽ ജനുവരി 3 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ നിരക്ക്. ഡിസംബർ 2ന് കണ്ണൂരിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യാൻ 60,000 രൂപയ്ക്ക് മുകളിൽ നൽകണം. സാധാരണ 20,000 രൂപയ്ക്ക് താഴെയാണ് നിരക്ക്.
എല്ലാ റൂട്ടിലും ഇതേ അവസ്ഥയാണ്.
കണ്ണൂർ–ദുബായ് യാത്രയ്ക്ക് ജനുവരി 2ന് 34,000 രൂപ നൽകണം; സാധാരണ നിരക്ക് 18,000. കണ്ണൂർ–ബെംഗളൂരു യാത്രയ്ക്ക് ഡിസംബർ 29ന് 10,000 രൂപയാണ് നിരക്ക്; സാധാരണ 3,200. ആഘോഷകാലങ്ങളിൽ എയർലൈനുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി വയ്ക്കുന്നതു പതിവാണ്.
അവധി മുൻകൂട്ടി ആസൂത്രണം ചെയ്യാനാവാത്തവർ നാലും അഞ്ചും മടങ്ങോളം ടിക്കറ്റിനായി അധികം ചെലവിടേണ്ടി വരും. സാധാരണ 8,000 മുതൽ 15,000 വരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്ന റൂട്ടുകളിൽ 28,000 മുതൽ 60,000 വരെയാണ് ടിക്കറ്റ് നിരക്ക് ഉയരുന്നത്.സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങൾ അപേക്ഷിച്ച് കണ്ണൂരിൽ സർവീസ് കുറവായതിനാൽ യാത്രാ നിരക്കും കൂടുതലാണ്. കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ദുബായ്, ഷാർജ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്.
ഇൻഡിഗോ: വൈകൽ തുടരുന്നു
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ വിവിധ സർവീസുകൾ തുടർച്ചയായി നാലാം ദിവസവും വൈകി. ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
കണ്ണൂരിൽ നിന്നുള്ള 8 സർവീസുകളാണ് ഇന്നലെ വൈകിയത്. 2 സർവീസുകൾ റദ്ദാക്കി.ഡൽഹി റൂട്ടിലാണ് സർവീസുകൾ റദ്ദാക്കിയത്. സർവീസുകൾ വൈകുന്ന വിവരം മെസേജ് വഴി അറിയിക്കുന്നുണ്ടെങ്കിലും ആ സമയവും പാലിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

