കണ്ണൂർ ∙ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാടാച്ചിറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 11.380 കിലോ കഞ്ചാവുമായി അസ്സം സ്വദേശി അബ്ദുൽ കാദൂസ് അറസ്റ്റിൽ.
മുമ്പും മയക്കു മരുന്ന് ഉൾപ്പെട്ട കേസുകളിൽ പ്രതിയാണ് അബ്ദുൽ കാദൂസ്.
കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.
അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്)മാരായ സന്തോഷ് തൂനോളി, അനിൽ കുമാർ പി.കെ., അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷബ്ന, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

