പയ്യന്നൂർ ∙ കുഞ്ഞിമംഗലം പൊരൂണി വയലിലും കൈപ്പാട് പ്രദേശങ്ങളിലും കണ്ടൽക്കാടുകൾ നശിപ്പിച്ച് തണ്ണീർത്തടങ്ങളിൽ പ്ലാസ്റ്റിക് അടക്കമുള്ള കെട്ടിടാവശിഷ്ടങ്ങൾ തള്ളിയത് സ്ഥലം ഉടമ നീക്കം ചെയ്ത് തുടങ്ങി. പരിസ്ഥിതി പ്രവർത്തകൻ പിപി.രാജൻ അഭിഭാഷകൻ മഹേഷ് വി.രാമകൃഷ്ണൻ മുഖേന നൽകിയ കേസ് തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവനുസരിച്ചാണ് സ്ഥലം പൂർവസ്ഥിതിയിലാക്കാൻ നടപടി തുടങ്ങിയത്.
ഒക്ടോബർ 13 മുതൽ മൂന്ന് മാസത്തിനുള്ളിൽ കെട്ടിടാവശിഷ്ടങ്ങളടങ്ങിയ മണ്ണ് നീക്കംചെയ്ത്, നശിപ്പിച്ച ഓരോ കണ്ടൽ ചെടിക്കും പകരം ഏറ്റവും ചുരുങ്ങിയത് മൂന്നെണ്ണമെങ്കിലും വച്ച് പിടിപ്പിക്കണമെന്നും ഭാവിയിൽ നാശം തടയുന്നതിന് സ്ഥിരം നിരീക്ഷണസംവിധാനം സ്ഥാപിക്കണമെന്നും കോടതി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 1ന് കുഞ്ഞിമംഗലം പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ, വില്ലേജ്, പഞ്ചായത്ത് ജീവനക്കാർ, കൃഷി ഓഫിസർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ പങ്കെടുത്ത് എട്ടിനകം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിരുന്നു.
തുടർന്നാണ് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥൻ കെ.വി.ഷിജിൻ, വില്ലേജ് അസിസ്റ്റന്റ് ടി.പി.രവീന്ദ്രനാഥ്, പഞ്ചായത്ത് ജീവനക്കാരായ സതീശൻ പുളുക്കൂൽ, പി.വി.മനോജ്കുമാർ എന്നിവർ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകി. പരിസ്ഥിതി പ്രവർത്തകരായ പി.പി.രാജൻ, പിഎം.ബാലകൃഷ്ണൻ, വി.വി.സുരേഷ്, കെ.വി.നവീൻ കുമാർ, നെട്ടൂർ നാരായണൻ എന്നിവരും പങ്കെടുത്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

