കണ്ണൂർ ∙ പഴയ മൊയ്തു പാലം ഇനി മൊഞ്ചാകും. ഫുഡ് സ്ട്രീറ്റ് ഉൾപ്പെടെയൊരുക്കി കളറാകാൻ ഒരുങ്ങുകയാണ് പഴയ മൊയ്തു പാലം.
നൈറ്റ് ലൈഫ് ടൂറിസം പദ്ധതി ഇവിടെ ഒരുക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് പദ്ധതി.
പദ്ധതി നടപ്പാക്കുന്നതിനും പരിപാലിക്കുന്നതിനും ഏജൻസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 15 വർഷത്തേക്ക് കരാർ നൽകും.
ഓരോ വർഷവും കരാർ പുതുക്കി നൽകും. പദ്ധതി നടപ്പാക്കാനായി പാലം അറ്റകുറ്റപ്പണി നടത്തും.
അലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കും. ചൂണ്ടയിട്ട് മീൻ പിടിക്കാനും ബോട്ട് റെയ്സിനും സൗകര്യമൊരുക്കും.
കുട്ടികൾക്കു കളിയുപകരണങ്ങൾ, ബാഡ്മിന്റൻ കോർട്ട് എന്നിവ പാലത്തിലും പാലം കേന്ദ്രീകരിച്ചും ഒരുക്കും. ചെറിയ പരിപാടികൾ നടത്താനായി സ്റ്റേജും ഉണ്ടാകും.
24 മണിക്കൂറും ലഭിക്കും വിധത്തിൽ ഫുഡ്കോർട്ടാണ് ഇതിൽ പ്രധാനം. കണ്ണൂർ– തലശ്ശേരി റൂട്ടിൽ ധർമടത്തിനടുത്തായാണ് പഴയ മൊയ്തുപാലം. 1931ൽ ബ്രിട്ടിഷുകാരാണു ഉരുക്ക് ഉപയോഗിച്ചുള്ള പാലം നിർമിച്ചത്.
അപകടാവസ്ഥയിലായതോടെ പുതിയ കോൺക്രീറ്റ് പാലം നിർമിക്കുകയുമായിരുന്നു. പദ്ധതി നടത്തുന്നതിന്റെ ഭാഗമായി നേരത്തേ മന്ത്രി മുഹമ്മദ് റിയാസ് മൊയ്തു പാലം സന്ദർശിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

