പയ്യന്നൂർ ∙ കാർഷിക വികസന കർഷകക്ഷേമ വകുപ്പിനു കീഴിൽ പയ്യന്നൂരിൽ പ്രവർത്തിക്കുന്ന മില്ലറ്റ് കഫേയിൽ സ്വാദിഷ്ഠമായ ഊണും നൽകി തുടങ്ങി. മില്ലറ്റ് കഞ്ഞി ജനങ്ങൾക്കിടയിൽ അംഗീകാരം നേടിയതോടെയാണു മില്ലറ്റ് ഉച്ചയൂണും നൽകി തുടങ്ങിയത്.
വരക് ചോറ് അല്ലെങ്കിൽ കയമ അരിയുടെ തവിടുള്ള പച്ചരി ചോറ്, ഊണിനു മുൻപ് കുടിക്കാൻ സൂപ്പ്. കുമ്പളം, വെള്ളരി, വെണ്ട, തക്കാളി, മത്തൻ എന്നിവ വേവിച്ചു കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്താണു സൂപ്പ് തയാറാക്കുന്നത്.
അവിയൽ, തോരൻ, മാങ്ങയും പുതിനയും തേങ്ങയും ചേർത്ത ചമ്മന്തി, പുളിയും പരിപ്പും ചേർക്കാതെ തേങ്ങ വറുത്തരാക്കാതെ ചേർത്തു തയാറാക്കിയ സാമ്പാർ, മുളകുപൊടി ചേർക്കാതെ തയാറാക്കുന്ന പുളിശ്ശേരി, കക്കരിയും കാരറ്റും തക്കാളിയും കോവയ്ക്കയും മുളപ്പിച്ച ചെറുപയറും ചേർത്ത സാലഡ്, മോര് എന്നിവയാണ് ഊണിന്റെ വിഭവങ്ങൾ.
പായസവും സലാഡും സ്പെഷൽ വിഭവമായി ഒപ്പം ലഭിക്കും. പ്രകൃതി പാചക വിദഗ്ധൻ വടകരയിലെ വി.പി.ഉമേഷാണ് ഊണ് തയാറാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

