പയ്യന്നൂർ ∙ ആഫ്രിക്കയിൽനിന്നു കരിവെള്ളൂർ കുണിയനിൽ ആദ്യമായെത്തിയ കരിമുണ്ടിയുടെ ചിത്രം പകർത്തിയ ആഹ്ലാദത്തിലാണു കണ്ണൂർ സർവകലാശാല മുൻ പരിസ്ഥിതി വിഭാഗം മേധാവിയും പക്ഷി നിരീക്ഷകനുമായ ഡോ.ഖലീൽ ചൊവ്വ. ഏതാനും ദിവസങ്ങൾക്കു മുൻപാണു പക്ഷി നിരീക്ഷകൻ അഭിലാഷ് ഈ ആഫ്രിക്കക്കാരനെ കുണിയനിൽ കണ്ടെത്തിയത്.
തുടർന്നാണു ചിത്രം പകർത്താനായി ഖലീൽ കാത്തിരുന്നത്.
ഒരു ദിവസം മുഴുവൻ കാത്തിരുന്നിട്ടും കാണാനായില്ല. ഞായറാഴ്ച വൈകിട്ടെത്തിയതു വലിയ പ്രതീക്ഷയില്ലാതെയാണ്.
അപ്പോഴാണു കരിമുണ്ടി കൺമുന്നിലെത്തുന്നത്. ഖലീൽ തുടർച്ചയായി ക്യാമറ ക്ലിക് ചെയ്തു.
ഒട്ടേറെ പോസുകളിലുള്ള ചിത്രങ്ങൾ ക്യാമറയിലാക്കി.
ഇന്ത്യയിൽ ആദ്യമായാണ് ഇതിനെ കുണിയനിൽ കണ്ടെത്തിയത്. ഈ പക്ഷിയുടെ ഇര തേടൽ രസകരമാണ്. ചിറക് വെള്ളത്തിനു മുകളിൽ വിടർത്തി കുട
പോലെയാക്കി നിഴൽ ഉണ്ടാക്കുകയും അതിലേക്കു ആകർഷിക്കപ്പെട്ട് നീന്തിയെത്തുന്ന ചെറുമത്സ്യത്തെ ഞൊടിയിടയിൽ കഴിക്കുകയുമാണു ചെയ്യുന്നത്. ഒരു ആൺ പക്ഷി മാത്രമാണ് കുണിയനിൽ എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]