
പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷന് സമീപമുള്ള വീടിന് സമീപത്തെ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വാടിക്കലിൽ കെ.വി.സുലോചനയെ (64) ആണ് കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷമായി ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് മനസ്സിലാക്കിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവ് ഇറക്കുകയായിരുന്നു.
കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.വി.അനിൽ കുമാർ കേസന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സുശീല മരിച്ച നിലയിൽ കാണപ്പെട്ട
കിണറും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.പോസ്റ്റ്മോർട്ടത്തിൽ സുലോചനയുടെ കഴുത്തിൽ മുറിവു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.
സാധാരണ ധരിക്കാറുള്ള സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]