
അവസാനമായി സ്കൂളിലെത്തി ദേവ്ന; കണ്ണീരണിഞ്ഞ് നാട്, നൊമ്പരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചക്കരക്കൽ ∙ കൂട്ടുകാർക്കൊപ്പം തമാശകൾ പറഞ്ഞ് കഴിഞ്ഞ 1ന് അവധിക്കാലത്തേക്ക് മിടാവിലോട് എൽപി സ്കൂളിൽനിന്ന് യാത്ര പറഞ്ഞിറങ്ങിയ ദേവ്ന ഇന്നലെ വീണ്ടും സ്കൂൾ മുറ്റത്തെത്തിയതു കണ്ട് കണ്ണുനിറയാത്തവരുണ്ടായിരുന്നില്ല. കൂട്ടുകാരും അധ്യാപകരും പ്രിയപ്പെട്ട ദേവ്നക്ക് യാത്രാമൊഴി ചൊല്ലാനാകാതെ തളർന്നു. തലശ്ശേരി മറൈൻ ഫിഷറീസിലെ ഉദ്യോഗസ്ഥൻ കക്കോത്ത് സാന്ത്വനത്തിൽ വിനീഷിന്റെയും സ്വാതിയുടെയും മകൾ ദേവ്ന ശനിയാഴ്ചയാണ് കക്കോത്ത് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. വേനലവധിക്ക് പൂട്ടിയശേഷം നടന്ന ലഹരിമുക്ത ക്യാംപെയ്നിൽ പങ്കെടുക്കാനാണ് ഏപ്രിൽ 1ന് ദേവ്ന സ്കൂളിലെത്തിയത്.
കലോത്സവ പരിപാടികളിൽ സജീവമായിരുന്ന ദേവ്ന പാട്ടുകാരിയും ചിത്രകാരിയുമായിരുന്നുവെന്നു പ്രധാനാധ്യാപിക ടി.റാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെംബർ ചന്ദ്രൻ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ, സ്ഥിരസമിതി അധ്യക്ഷൻ എം.സി.സജീഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി.ജയരാജൻ, അഞ്ചരക്കണ്ടി പഞ്ചായത്ത് വാർഡ് മെംബർ സി.കെ.അനിൽ കുമാർ, എകെജി ആശുപത്രി പ്രസിഡന്റ് പി.പുരുഷോത്തമൻ, മേപ്പാട് ഗംഗാധരൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.സംസ്കാരം നടത്തി.