തലശ്ശേരി ∙ ഒവി റോഡ് മേൽപാലം ജംക്ഷനിൽ വാഹനങ്ങളിടിച്ച് വശത്തേക്കു ചരിഞ്ഞ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂൺ അപകടാവസ്ഥയിൽ. തിരക്കേറിയ ജംക്ഷനിലാണ് ഉയരമുള്ള തൂൺ ചരിഞ്ഞുനിൽക്കുന്നത്.
തകർന്നു വീഴുമോ എന്ന ആശങ്കയിലാണ് പരിസരത്തുള്ളവരും ഇതുവഴി പോകുന്ന വാഹനയാത്രക്കാരും. തൂണിൽ ചെറുതും വലുതുമായ വാഹനങ്ങൾ ഇടിക്കുന്നത് പതിവാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് പുലർച്ചെ ഹാസനിലേക്ക് പോവുകയായിരുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് നിയന്ത്രണംവിട്ടു വിളക്കുകാലിന്റെ അടിത്തറയിലിടിച്ചാണ് തൂൺ ഇളകിയത്.
അപകടത്തിൽ 6 ബസ് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. രാത്രിയിൽ ഹൈമാസ്റ്റ് വിളക്കു തെളിയുമ്പോൾ വെളിച്ചം പ്രതിഫലിച്ചു ഡ്രൈവർമാരുടെ കാഴ്ച മങ്ങുന്നതാണ് ഇവിടെ അപകടത്തിനിടയാക്കുന്നതെന്നാണ് ഡ്രൈവർമാർ പറയുന്നത്. ചരിഞ്ഞുനിൽക്കുന്ന തൂണിന് ബലക്ഷയമുണ്ടോ എന്നു പരിശോധിച്ചു നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

