ഇരിക്കൂർ ∙ പെരുവളത്തുപറമ്പ്-മയ്യിൽ റോഡിൽ ചേടിച്ചേരി അൽ ഹിലാൽ മസ്ജിദിനു സമീപം മാലിന്യം തളളി. പഴം-പച്ചക്കറി മാലിന്യങ്ങളാണു തള്ളിയത്.
ചാക്കിൽ കെട്ടി റോഡിലും റോഡരികിലുമായി ഉപേക്ഷിക്കുകയായിരുന്നു. ചേടിച്ചേരി ദേശമിത്രം യുപി സ്കൂൾ, എഎൽപി സ്കൂൾ, ഹിലാൽ മദ്രസ എന്നിവിടങ്ങളിലേക്കുള്ള ഒട്ടേറെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ദിവസവും ഇതുവഴി നടന്നു പോകുന്നുണ്ട്. മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

