കണ്ണൂർ ∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മുതിർന്ന നേതാവ് കെ.എം. ജോസഫ് (85) അന്തരിച്ചു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളിലൊരാളും ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മലയോര മേഖലയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കുടിയേറ്റ കർഷകർക്കിടയിലെ പാർട്ടിയുടെ മുഖമായിരുന്നു.
മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്നു വരെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതു ദർശനം നടത്തും. തുടർന്ന് മൃതദേഹം സ്വദേശമായ കുടിയാൻമലയിലേക്ക് കൊണ്ടുപോകും.
കെ.എം. ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ജനങ്ങളെ സംഘടിപ്പിച്ച് സിപിഎമ്മും കർഷക സംഘവും കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു ജോസഫ് എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

