കണ്ണൂർ∙ യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ ഒരുമിപ്പിച്ച്, ടൂർ പാക്കേജിലൂടെ യാത്രകൾക്കു കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കുടുംബശ്രീയുടെ ‘ദ് ട്രാവലർ’ നൂറിലധികം യാത്രകളുമായി ജൈത്രയാത്ര തുടരുന്നു. 2023 ഏപ്രിൽ 6ന് 49 സ്ത്രീകളുമായി കുടകിലേക്കായിരുന്നു ആദ്യ യാത്ര.
സിഡിഎസ് അംഗങ്ങളായ ഏഴു പേരായിരുന്നു തുടക്കത്തിൽ സംരംഭത്തിന്റെ കൂടെയുണ്ടായിരുന്നത്. അന്ന് ആദ്യമായി കുടകിലേക്ക് പോകുമ്പോൾ മനസ്സിൽ ആശങ്കകളും ഭയവും ഉണ്ടായിരുന്നെങ്കിൽ ഇന്നതില്ല.
യാത്രകൾ ആവേശവും ഹരവുമായി മാറിയിരിക്കുന്നു.
സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരത്തിനുള്ള പദ്ധതി തുടങ്ങിയത് കണ്ണൂർ ജില്ലയിലാണ്.കുടക് യാത്രയ്ക്ക് ശേഷം പിന്നീട് കേരളത്തിൽ തന്നെ പലയിടത്തേക്കും യാത്ര സംഘടിപ്പിച്ചു.ഹൈദരാബാദ്, ഗോവ, ഡൽഹി, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കും യാത്ര സംഘടിപ്പിച്ചു.
സ്കൂൾ വിദ്യാർഥികൾക്കുള്ള പാക്കേജ്, ഫാമിലി പാക്കേജ്, സ്ത്രീകൾക്ക് മാത്രമുള്ള പാക്കേജ് തുടങ്ങിയ കുടുംബശ്രീ നടത്തുന്നുണ്ട്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർ, കുടുംബശ്രീ സംഘങ്ങൾ, ഫാമിലി ടീം എന്നിവർക്ക് ഡിസ്ക്കൗണ്ടുകൾ ലഭിക്കും. ഓരോ യാത്രയിലും 49, 25 പേരുണ്ടാകും.യാത്രകളുടെ ആസൂത്രണവും മേൽനോട്ടവും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം സ്ത്രീകളാണ്. കുടുംബശ്രീ യൂണിറ്റുള്ള നാട്ടിലേക്കാണ് യാത്രയെങ്കിൽ യാത്രാസംഘത്തിന് ഭക്ഷണമൊരുക്കാൻ കുടുംബശ്രീ യൂനിറ്റുകളെയും ഹോട്ടലുകളെയും ചുമതലപ്പെടുത്തും.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലെ ഏഴ് പേരാണ് ട്രാവലറിന് നേതൃത്വം നൽകിയത്.
അതിൽ പിന്നീട് ഓരോരുത്തരും മറ്റ് മേഖലയിലേക്ക് തിരിഞ്ഞെങ്കിലും പിന്നീട് പുതിയ അംഗങ്ങളെത്തി. തുടക്കത്തിലെയുള്ള ട്രാവൽസ് സെക്രട്ടറി വി.ഷജിന, കെ.വി.മഹിജ എന്നിവരാണ് യാത്രകൾക്ക് നേതൃത്വം നൽകുന്നത്. സംരംഭത്തിന് ആവശ്യമായ പ്രാഥമിക മുടക്കുമുതൽ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് പദ്ധതിയിൽപ്പെടുത്തി ജില്ലാ മിഷൻ അനുവദിച്ചിരുന്നു.ഇവരുടെ അടുത്ത യാത്ര ലക്ഷദ്വീപ്, കുളു മണാലി എന്നിവിടങ്ങളിലേക്കാണ്.
ഫോൺ: 70124 46759, 88914 38390.
കുടുംബശ്രീ എന്ന പ്രസ്ഥാനം കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കയ്യൊപ്പ് ചാർത്തി മുന്നോട്ട് പോവുകയാണ്. അനന്ത സാധ്യതകളാണ് ടൂറിസം മേഖലയിലുള്ളത്.
സ്ത്രീകൾക്കുള്ള ടൂർ പാക്കേജ് എന്ന ലക്ഷ്യത്തിൽ തുടങ്ങിയതാണെങ്കിലും ഇന്ന് എല്ലാവിധ ടൂർ പാക്കേജുകളും നടത്തുകയാണ് ജില്ലാ മിഷൻ.
എം.വി.ജയൻ (കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]