ആറളം വനത്തിൽ വിദ്യാർഥികൾക്ക് പരിശീലനം; റജിസ്റ്റർ ചെയ്യാം:
കണ്ണൂർ ∙ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സിജി കിരൺ സ്മാരക ഡ്രാഗൺ ഫ്ലൈ മീറ്റ് 10 മുതൽ 12 വരെ ആറളം വന്യജീവി സങ്കേതത്തിൽ നടക്കും. വിദ്യാർഥികൾക്ക് പ്രകൃതിശാസ്ത്ര പഠനത്തിനും പ്രായോഗിക പരിശീലനത്തിനുമുള്ള അവസരമുണ്ട്.
കേരള വനം വകുപ്പ്, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.
ഓരോ കോളജിനും പരമാവധി 2 പേരെ നിർദേശിക്കാം. റജിസ്ട്രേഷന്: 95626 59889.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ രാവിലെ 8 മുതൽ 5 വരെ കുണ്ടം തടം, കുണ്ടുവാടി ട്രാൻസ്ഫോമർ പരിധിയിലും ചക്കാലക്കുന്ന്, ചേപ്പാത്തോട്, കക്കറ ക്രഷർ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
അധ്യാപകർ
ഇരിട്ടി ∙ ആറളം ഫാം ജിഎച്ച്എസ്എസിൽ പ്രകൃതി ശാസ്ത്രം അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 8ന് 10ന് നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]