
അമ്മയ്ക്കും കുഞ്ഞിനും ആശുപത്രിയുടെ തണൽ
പഴയങ്ങാടി∙ താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടനിർമാണം പൂർത്തിയായി. സംസ്ഥാന സർക്കാർ നബാർഡ് മുഖേന 9 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് അത്യാധുനിക കെട്ടിടം നിർമിച്ചത്.
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രിയിൽ ഒപി, ലേബർ റൂം, പോസ്റ്റ് ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ, മൈനർ ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേഷൻ റൂം, ലാബ്, ഓഫിസ് റൂം, വിശ്രമമുറികൾ, കാത്തിരിപ്പ് കേന്ദ്രം, നഴ്സ് സ്റ്റേഷനുകൾ, ശുചിമുറികൾ, ലിഫ്റ്റ്, റാംപ്, സ്റ്റെയർ, ഫയർ സ്റ്റെയർ, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ ഇനി ഫർണിച്ചർ, ആശുപത്രി ഉപകരണങ്ങൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവയാണ് ഒരുക്കേണ്ടത്.
ഇതിനായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം, ഐസലേഷൻ വാർഡ് എന്നിവയുമുണ്ട്. ഇതിനുപുറമേയാണ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് ഒരുക്കിയിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]