ഇരിട്ടി ∙ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് 11.30 മുതൽ 1.30 വരെ ഇരിട്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കണ്ണൂർ–തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പയഞ്ചേരി ട്രാഫിക് സിഗ്നലിൽ യാത്ര അവസാനിപ്പിച്ച് പേരാവൂർ റൂട്ടിൽ ജബാർക്കടവിൽ സൗകര്യപ്രദമായ സ്ഥലത്ത് നിർത്തിയിടാം.
പേരാവൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ജബാർ കടവിൽ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോകാം. മട്ടന്നൂർ ഭാഗത്തേക്കാണ് സമാന വാഹനം പേകേണ്ടതെങ്കിൽ പയഞ്ചേരി ട്രാഫിക് സിഗ്നൽ കടന്ന് പോകാം.
കൂട്ടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാടത്തിൽ കോളിക്കടവ്– ജബാർ കടവ് വഴി കടന്നു പോകണം. ഇരിക്കൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇരിട്ടി നഗരത്തിൽ പ്രവേശിക്കാതെ മാടത്തിൽ–ജബാർകടവ് വഴി കടന്നു പോകാം.
ഇരിട്ടി നഗരത്തിൽ പ്രവേശിക്കുന്ന ചെറിയ വാഹനങ്ങൾ നേരംപോക്ക്–കീഴൂർ–അമല ആശുപത്രി ജംങ്ഷൻ വഴി പോകാം. ഈ വഴി വൺവേയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

