
പൂട്ടിയിട്ട വീട്ടിലെ മോഷണം: അന്വേഷണം ഊർജിതമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓലയമ്പാടി ∙ കണ്ണാടിപ്പൊയിൽ മടേമ്മകുളം ബസ് സ്റ്റോപ്പിന് സമീപം അബ്ദുൽ നാസറിന്റെ പൂട്ടിയിട്ട വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സമീപത്തെയും റോഡരികിലെയും മുഴുവൻ സിസി ടിവി ക്യാമറകൾ പരിശോധിച്ചുവരുന്നു, അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി പെരിങ്ങോം എസ്എച്ച്ഒ മെൽബിൻ ജോസ് പറഞ്ഞു. പൂട്ടിയിട്ട വീട്ടിൽ നിന്ന് 29 പവനും 20000 രൂപയുമാണ് നഷ്ടപ്പെട്ടത്. കുടിവെള്ള ക്ഷാമം കാരണം വീട്ടുകാർ കുളിയപ്രത്തെ തറവാട്ട് വീട്ടിലായായിരുന്നു ഒരുമാസമായി താമസിക്കുന്നത്. വീട്ടുടമ അബ്ദുൽ നാസർ കുവൈത്തിൽ ജോലിചെയ്തുവരുന്നു. ഭാര്യ വി.വി.കുഞ്ഞാമിന മക്കളായ ഫാത്തിമ,ആയിഷ എന്നിവരാണ് മടേമ്മ കുളത്തെ ബൈത്തൂര് വീട്ടിൽ 15 വർഷമായി താമസിക്കുന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരുക്കം നടക്കുന്നതിനിടയിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്.