ഗാങ്ടോക്∙ കണ്ണൂർ സ്വദേശിയും കേരള ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ, ഗവർണർ പ്രകാശ് മാത്തൂർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംസിങ് ടമാങ്ങും മന്ത്രിമാരും ഹൈക്കോടതിയിലെ ജഡ്ജിമാരും അടക്കം പങ്കെടുത്തു.
നേരത്തെ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന മുഷ്താഖ് കണ്ണൂർ താണ സ്വദേശിയാണ്.
നിയമ ബിരുദം ഉഡുപ്പിയിലും ബിരുദാനന്തര പഠനം എംജി സർവകലാശാലയിലുമായാണ് പൂർത്തിയാക്കിയത്. 1989ൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
2014–ൽ കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2016ൽ സ്ഥിരം ജഡ്ജിയായി.
കണ്ണൂരിലെ മുതിർന്ന അഭിഭാഷകനായിരുന്ന പരേതനായ പി.മുസ്തഫയുടെയും താണ ആയുമ്മാൻ്റകത്ത് സൈനബിയുടെയും മകനാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

