കൊളച്ചേരി ∙ മഴയിൽ മലിനജലം ഒലിച്ചെത്തുന്നത് സ്കൂളിനും വീടുകൾക്കും സ്ഥാപനങ്ങൾക്കും ദുരിതമാകുകയും അപകടങ്ങൾക്ക് കാരണമാകുന്നു. ചെക്കിക്കുളം കമ്പിൽ കണ്ണാടിപ്പറമ്പ് പ്രധാന റോഡിൽ ഉൾപ്പെടുന്ന ചേലേരി എയുപി സ്കൂളിനും പരിസരത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കുമാണ് മലിനജലം ദുരിതമായി തീരുന്നത്.
റോഡിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ ഭീതിയോടെയാണ് വിദ്യാർഥികൾ അടക്കമുള്ളവർ കടന്നുപോകുന്നത്.
വാഹനങ്ങൾ കടന്നു പോകുമ്പോൾ മലിനജലം ദേഹത്ത് പതിക്കുന്നതും ബുദ്ധിമുട്ടാകുകയാണ്.ശക്തമായ മഴയിൽ വെള്ളം ഓവുചാൽ നിറഞ്ഞ് കവിഞ്ഞ് സ്കൂൾ വളപ്പിലേക്കും പരിസരത്തെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുമെന്ന് പരിസരവാസികൾ പറയുന്നു.കെട്ടിനിൽക്കുന്ന മലിനജലം പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുകയാണ്.
പത്ത് വർഷം മുൻപ് മെക്കാഡം ടാറിങ് നടത്തിയ വേളയിൽ അശാസ്ത്രീയമായ രീതിയിൽ നവീകരണം നടത്തിയത് കാരണം റോഡ് കമ്പിൽ ഭാഗത്തേക്കുള്ള ഭാഗം ഉയരുകയും സ്കൂൾ പ്രദേശം താഴ്ചയിലായതുമാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു.ഏകദേശം കിലോമീറ്റർ അകലെ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മുതലുള്ള മഴവെള്ളം ഒഴുകിയെത്തുന്നത് സ്കൂൾ പരിസരത്താണ്. ക്ഷേത്രത്തിനു സമീപമുള്ള സ്ഥാപനത്തിലേക്ക് വാഹനങ്ങൾ കയറുന്നതിനു ഓവുചാൽ മൂടിയതും വെള്ളം റോഡിലേക്ക് ഒഴുകാൻ കാരണമായതായി നാട്ടുകാർ ആരോപിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]