പയ്യന്നൂർ ∙ കുളത്തിൽ വീണ യുവാവിന്റെ ഐഫോൺ മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന. ചെറുതാഴം പെരുവയൽ പൊന്നൂരാൻ കുളത്തിലാണ് കടന്നപ്പള്ളി സ്വദേശിയായ പ്രണവിന്റെ ഫോൺ വീണത്.
സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കാൻ വന്നപ്പോൾ വീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂർ അഗ്നിരക്ഷാ സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.മുരളിയുടെ നേതൃത്വത്തിൽ സ്കൂബ ഡൈവർമാരായ എസ്.ജിഷ്ണു, അഖിൽ എ, വിശ്വൻ എന്നിവർ തിരച്ചിൽ നടത്തി ഫോൺ പുറത്തെടുത്തു.
ഫോണിന് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല.
കുളത്തിന് ചുറ്റും കൂടിയ സമീപവാസികൾ കൈയ്യടിയോടെയാണ് സേനയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചത്. പ്രവർത്തനക്ഷമമായ ഫോൺ ഉടമസ്ഥനെ ഏൽപിച്ച് സേന മടങ്ങുകയായിരുന്നു.
ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നതായും കായലിലും കുളത്തിലും പോകുന്നവർ വിലപിടിപ്പുള്ള വസ്തുക്കൾ പുറത്ത് സൂക്ഷിച്ച് വയ്ക്കുന്നത് ഉചിതമായിരിക്കുമെന്നും ദൗത്യത്തിന് നേതൃത്വം നൽകിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.മുരളി പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) ജിനോ ജോണും സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]