ചെറുപുഴ∙ മഞ്ഞിൽകുളിച്ചു പച്ചപ്പട്ടു ചാർത്തി നിൽക്കുന്ന കൊട്ടത്തലച്ചിമല വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു. അവധിക്കാലമായതോടെ മലമുകളിൽ നിന്നുള്ള മനോഹര ദൃശ്യം കാണാനും ക്യാമറയിൽ പകർത്താനുമായി ഒട്ടേറെപ്പേരാണു ദിവസവും കൊട്ടത്തലച്ചിമലയിൽ എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2800 അടി ഉയരത്തിലുള്ള മലയിൽനിന്നു നോക്കിയാൽ മനോഹര കാഴ്ചകൾ കാണാം.
ഔഷധച്ചെടികളുടെ കലവറയും അപൂർവയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസ കേന്ദ്രവുമാണിവിടം. മലബാറിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന കൊട്ടത്തലച്ചിമലയുടെ മുകളിൽ കുരിശു പള്ളിയുണ്ട്. മലയോരത്തെ പ്രധാന തീർഥാടനകേന്ദ്രമാണിവിടം.
കൊട്ടത്തലച്ചിമലയുടെ അടിവാരത്തുള്ള കരിഞ്ചാമുണ്ഡി ദേവസ്ഥാനവും മലയോരത്തെ പ്രധാന തീർഥാടന കേന്ദ്രമാണ്.കൊട്ടത്തലച്ചിയിലെ കുരിശുപള്ളിയിലും കരിഞ്ചാമുണ്ഡി ദേവസ്ഥാനത്തും നടക്കുന്ന വിശേഷ ചടങ്ങുകളിൽ ആയിരകണക്കിനു വിശ്വാസികളാണു ഒഴുകിയെത്തുന്നത്. കൊട്ടത്തലച്ചിമല മനം മയക്കുന്ന വർണ കാഴ്ചകളാൽ സമ്പന്നമാണെങ്കിലും ഗതാഗത സൗകര്യമില്ലാത്തത് ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനം മടുപ്പിക്കുന്നു. മലയിലേക്കുള്ള റോഡുകൾ മൺപാതയാണ്.
മഴക്കാലമാകുന്നതോടെ വെള്ളം കുത്തിയൊഴുകി റോഡുകൾ മുഴുവൻ ഒലിച്ചു പോകും. പിന്നീട് മലയിലേക്കുള്ള യാത്ര ദുർഘടം പിടിച്ചതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]