
അധ്യാപക ഒഴിവ്
പയ്യാവൂർ ∙ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 21ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
9946354226 തളിപ്പറമ്പ് ∙ ടഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ സീനിയർ ഹിന്ദി അധ്യാപക നിയമനം നടത്തും.
അഭിമുഖം 6ന് 11ന് നടക്കും.
ഇൻസ്ട്രക്ടർ
മാട്ടൂൽ∙ സഫ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്. 9946494416
സീറ്റൊഴിവ്
പിലാത്തറ ∙ സെന്റ് ജോസഫ്സ് കോളേജിൽ എസ്സി, എസ്ടി സംവരണം യുജി സീറ്റുകൾ ഒഴിവുണ്ട്.
നാളെ രാവിലെ 10ന് കോളേജ് ഓഫിസിൽ എത്തണം.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
∙ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി.
വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയാണു ധനസഹായം. അപേക്ഷാ ഫോം www.minortiywelfare.kerala.gov.in എന്ന സൈറ്റിൽനിന്നു ലഭിക്കും.
ട്രാവൽ – ടൂറിസം സൗജന്യ പരിശീലനം
തളിപ്പറമ്പ് ∙ കനറാ ബാങ്ക്, എസ്ഡിഎംഇ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ യുവസംരംഭകരാകാൻ താൽപര്യമുള്ളവർക്ക് 10 ദിവസത്തെ സൗജന്യ പരിശീലനം നൽകും.
18നും 44നും ഇടയിൽ പ്രായമുള്ളവർ 9നു മുൻപായി അപേക്ഷിക്കണം. ഫോൺ– 0460 2226573.
അസി.പ്രഫസർ നിയമനം
∙നടുവിൽ ഗവ.പോളിടെക്നിക് കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിക്സ് വിഭാഗത്തിൽ അസി.പ്രഫസറെ നിയമിക്കുന്നു.
7നു രാവിലെ 10.30നു കോളജിൽ അഭിമുഖം.
ഹിന്ദി അധ്യാപക ട്രെയ്നിങ് കോഴ്സ്
∙കേരള സർക്കാരിന്റെ രണ്ടു വർഷ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ കോഴ്സ് 2025-2027 ബാച്ചിലെ മെറിറ്റ്/മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടുവിനു രണ്ടാം ഭാഷ ഹിന്ദി പഠിച്ചവർക്കും പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഡിഗ്രി, എംഎ വിജയിച്ചവർക്കും അപേക്ഷിക്കാം.
പ്രായപരിധി 17-35.8547126028, 04734 296496
കൗൺസലിങ്
∙കണ്ണൂർ ഗവ.ഐടിഐയിൽ വിവിധ മെട്രിക് ട്രേഡുകളിലേക്കു പ്രവേശനത്തിനുള്ള കൗൺസലിങ് ഇന്നു നടക്കും. റജിസ്ട്രേഷൻ രാവിലെ 9 മുതൽ 10 വരെ നടക്കും.
210 ഇൻഡക്സ് മാർക്കുള്ള ഓപ്പൺ കാറ്റഗറി, ഒബിഎച്ച്, ഈഴവ, മുസ്ലിം വിഭാഗത്തിൽപെട്ട എല്ലാ അപേക്ഷകരും രക്ഷിതാവിനൊപ്പം കൗൺസലിങ്ങിന് എത്തണം.
വെബ്സൈറ്റ്: www.itikannur.kerala.gov.in. 9895265951.
അപേക്ഷിക്കാം
∙എൽബിഎസ് സ്കിൽ സെന്ററിനു കീഴിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, നഴ്സിങ് അസിസ്റ്റന്റ്, ഡെന്റൽ അസിസ്റ്റന്റ് മേഖലയിലേക്കുള്ള ബ്രിജ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
6235236457
സീറ്റൊഴിവ്
ധർമടം ∙ ഗവ.ബ്രണ്ണൻ കോളജിൽ വിവിധ ബിരുദാനന്തര ബിരുദ വിഷയങ്ങളിൽ എസ്സി, എസ്ടി, വിഭാഗങ്ങൾക്കു സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള എസ്സി, എസ്ടി, ഒഇസി വിഭാഗത്തിൽപെട്ട
വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 8ന് അകം അപേക്ഷകൾ കോളജ് ഓഫിസിൽ ലഭിക്കണം.
വൈദ്യുതി മുടക്കം
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോയസൻകുന്ന്, അയ്യത്താൻ, കണ്ണൻകുന്ന്, ഗയിൽ എച്ച്ടി, അദാനി, കൂടാളി പോസ്റ്റ് ഓഫിസ്, വിവേകാനന്ദ, കൂടാളി, താറ്റ്യോട്, ടെംപിൾ, പാലംഫെഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
കേളകം ഫെസ്റ്റ് 22 മുതൽ
കേളകം ∙ ഓണത്തോട് അനുബന്ധിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 22 മുതൽ സെപ്റ്റംബർ 7 വരെ കേളകം ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനം.
സംഘാടക സമിതി യോഗം നാളെ 3 ന് ഐശ്വര്യ കല്യാണ മണ്ഡപത്തിൽ നടത്തും. കലാകായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ഫുഡ്കോർട്ട് എന്നിവ അടങ്ങുന്നതായിരിക്കും ഫെസ്റ്റെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അറിയിച്ചു.
ഹെൽപ് ഡെസ്ക്
ഇരിട്ടി ∙ കേരള സർക്കാരിനു കീഴിൽ നടത്തുന്ന എൻജിനീയറിങ് സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ഓൺലൈൻ പ്രവേശനത്തിന് ഇരിട്ടിയിലെ പരിശീലന കേന്ദ്രത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു.
www.polyadmission.org എന്ന വെബ് സൈറ്റ് വഴിയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കും 8547181000 എന്ന നമ്പറിൽ ബന്ധപ്പെടാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]