ഇരിട്ടി ∙ കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ സർവേയിൽ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഇരിട്ടിയെ തിരഞ്ഞെടുത്തു. നവംബറിൽ പൊലീസ് സ്റ്റേഷനുകളിൽ കേന്ദ്ര അഭ്യന്തര വകുപ്പിൽ നിന്നുള്ള മൂന്നംഗ സംഘമെത്തി നടത്തിയ പരിശോധനകളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് ഇരിട്ടിക്ക് പുരസ്കാരം.
സംസ്ഥാന പൊലീസ് മേധാവിയുടെ അടുത്ത ക്രൈം കോൺഫറൻസിൽ ഇരിട്ടി എസ്എച്ച്ഒ പുരസ്കാരം ഏറ്റുവാങ്ങും. 2025ലെ പ്രവർത്തനങ്ങളാണു പുരസ്കാരത്തിനു പരിഗണിച്ചത്.
പൊലീസ് സ്റ്റേഷനിലെ അഭ്യന്തര പ്രവർത്തനങ്ങൾ വിലയിരുത്തിയാണു കേന്ദ്രസംഘം പുരസ്കാരം നിശ്ചയിക്കുന്നതെന്ന് ഇരിട്ടി ഡിവൈഎസ്പി പി.കെ.ധനജ്ഞയബാബു പറഞ്ഞു.
പരാതികൾ തീർപ്പാക്കുന്ന വേഗം, അന്വേഷണങ്ങളുടെ വേഗവും പുരോഗതിയും, മൈക്ക് പ്രചാരണം ഉൾപ്പെടെയുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്ന വേഗം, പൗരന്റെ അവകാശങ്ങൾ ഉറപ്പാക്കുന്നതടക്കമുള്ള കൃത്യത, സമൻസ് പോലുള്ള കാര്യങ്ങളിൽ ആരോപിക്കപ്പെട്ടവരെ കോടതിയിൽ എത്തിക്കുന്നതിലെ സമയപരിധി, കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും നടത്തിയിട്ടുള്ള മികവുകൾ, തൊണ്ടിസാധനങ്ങളുടെ സൂക്ഷിപ്പ് എന്നിങ്ങനെ പൊലീസിന്റെ സമഗ്രമേഖലകളിലെ പ്രവർത്തനങ്ങളെ പരിശോധിച്ചും വിലയിരുത്തിയും മാർക്ക് നൽകിയാണു മികവ് പുരസ്കാരം നിശ്ചയിക്കുന്നത്.
ഇരിട്ടി പൊലീസ് സ്റ്റേഷൻ മാതൃകാപരമായ വിവിധ ഇടപെടലുകൾ നടത്തിയതിനു നേരത്തേയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നാദാപുരം എസ്എച്ച്ഒ ആയിരുന്ന ഇൻസ്പെക്ടർ എ.കുട്ടിക്കൃഷ്ണനായിരുന്നു പരിശോധനാ കാലഘട്ടത്തിൽ ഇരിട്ടിയിൽ ചുമതലയിലുണ്ടായിരുന്നത്.
ഇൻസ്പെക്ടർ മെൽബിൻ ജോസാണു നിലവിൽ ഇരിട്ടി എസ്എച്ച്ഒ. 4 എസ്ഐമാർ (കെ.ഷറഫുദ്ദീൻ, റെജി സ്കറിയ, ടി.ജി.അശോകൻ, മുഹമ്മദ് നജ്മി) ഉൾപ്പെടെ 53 പേരാണ് ഇരിട്ടിയിൽ സേനയുടെ ബലം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

