കണ്ണൂർ ∙ ജില്ലയിൽ ഇന്നു സ്വകാര്യബസ് സമരം. ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ കണ്ണൂർ – തോട്ടട
– തലശ്ശേരി റൂട്ടിലുണ്ടാകാൻ പോകുന്ന യാത്രാക്ലേശം പരിഹരിക്കാൻ നടാൽ ഒ.കെ.യുപി സ്കൂൾ പരിസരത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണു ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നത്.
ഇതോടൊപ്പം കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരവും തുടങ്ങി. അടിപ്പാത വിഷയത്തിൽ തീരുമാനമാകാതെ അനിശ്ചിതകാല പണിമുടക്കിൽനിന്നു പിന്മാറില്ലെന്നു റൂട്ടിലെ ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും പറഞ്ഞു.
ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണു ജില്ലയിൽ ഇന്നു സ്വകാര്യബസ് സൂചനാ പണിമുടക്ക് നടത്തുന്നത്.
ജില്ലയിൽ സ്വകാര്യ ദീർഘദൂര ബസുകളും ഇന്നു പണിമുടക്കും. കോഴിക്കോട്ടുനിന്നു കണ്ണൂരിലേക്കു വരുന്ന ബസുകൾ മാഹിയിൽ ട്രിപ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കാസർകോട്ടുനിന്നു കണ്ണൂരിലേക്കു വരുന്ന ബസുകൾ കാലിക്കടവിലും മാനന്തവാടിയിൽനിന്നു വരുന്ന ബസുകൾ നെടുംപൊയിലിനു സമീപത്തെ ചന്ദനത്തോട്ടിലും ട്രിപ് അവസാനിപ്പിക്കും.
ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ നഗരത്തിൽനിന്നു തോട്ടട – നടാൽ വഴി തലശ്ശേരിയിലേക്കു പോകേണ്ട
ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ നടാലിൽനിന്നു വീണ്ടും കണ്ണൂർ ഭാഗത്തുള്ള ചാല അമ്പലം സ്റ്റോപ് വരെയെത്തി അടിപ്പാതയിലൂടെ തലശ്ശേരി സർവീസ് റോഡിലേക്കു പ്രവേശിക്കേണ്ടിവരും. ഇത്തരത്തിൽ 7 കിലോമീറ്റർ അധികം ഓടേണ്ട
സാഹചര്യം അംഗീകരിക്കാനാവില്ലെന്നാണു ബസ് ഉടമസ്ഥ സംഘത്തിന്റെയും ജീവനക്കാരുടെയും നിലപാട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

