കൂത്തുപറമ്പ് ∙ പ്രായം വെറുമൊരു നമ്പറാണെന്ന് പറയുന്നത് ചുമ്മാതല്ല, ഒരു വീട് മുഴുവൻ കൂൺ കൃഷി ചെയ്ത് ശ്രദ്ധ നേടുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ 73 വയസ്സുകാരിയായ ആമ്പിലാട് കണി കുന്നുമ്മൽ ഹൗസിൽ പി.ശാന്ത. പ്രായം എത്രയായാലും സ്വന്തമായി വരുമാനം കണ്ടെത്തുക എന്ന ചിന്തയിലാണ് ശാന്ത കൂൺ കൃഷി ആരംഭിച്ചത്.
10 ബെഡ് കൂൺ കൃഷിയിൽ തുടങ്ങിയ വീട്ടിൽ ഇപ്പോൾ 200 ബെഡിൽ എത്തി നിൽക്കുന്നു.
ഒരുവർഷം മുൻപ് കൂൺഗ്രാമം പദ്ധതിയുടെ ഭാഗമായാണ് 10 ബെഡിൽ കൃഷി ആരംഭിച്ചത്. ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ഉൽപാദനമായിരുന്നു ലക്ഷ്യം.
ഇതിന്റെ ഭാഗമായി പെല്ലറ്റ് ഒഴിവാക്കി, വൈക്കോൽ ഉപയോഗിച്ചു. ഇതിൽ ചിപ്പിക്കൂൺ ആണ് കൃഷി ചെയ്തത്.
നല്ല വിളവ് ലഭിച്ചതോടെ ആവശ്യക്കാർ തേടിയെത്തി.
ഇപ്പോൾ ഒരുദിവസം ഒന്നര മുതൽ രണ്ട് കിലോവരെ കൂൺ ലഭിക്കുന്നുണ്ട്. ഇതോടെ ദിനംപ്രതി 1500 രൂപയുടെ വരുമാനം ശാന്ത നേടുന്നു.
73–ാം വയസ്സിലെ വിജയം പുതുതലമുറയിലെ കൂൺ കർഷകർക്കും പ്രചോദനമാണ്. രാവിലെ മുതൽ വീട്ടിലെ കൂൺകൃഷി ശ്രദ്ധിക്കാൻ ഇറങ്ങുന്ന ശാന്ത മകൻ പ്രജിത്ത് ജോലിക്ക് പോകുന്നതിനു മുൻപ് കൂൺ പറിച്ച് പാക്കറ്റാക്കി നൽകും.
ഇവ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നത് മകനാണ്. മരുമകൾ ഷിതയും പിന്തുണയായി കൂടെയുണ്ട്.
500 ബെഡിൽ കൂൺ കൃഷി വ്യാപിപ്പിച്ച് കൂൺ അച്ചാർ, കട്ലറ്റ് എന്നിവ വിപണിയിലിറക്കുകയാണ് ലക്ഷ്യമെന്ന് ശാന്ത പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

