കണ്ണൂർ∙ പയ്യന്നൂർ കോയാത്തിമുക്ക് മുതൽ വെള്ളൂർ ആലിങ്കൽ വരെയുള്ള പ്രദേശത്ത് നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിന്റെ നിർമാണ ജോലികൾ മുൻഗണനാക്രമത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡിന്റെ വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
നിർമാണ പുരോഗതിയുടെ ചിത്രങ്ങളും ദേശീയപാത അതോറിറ്റി ഹാജരാക്കി.
തുടർച്ചയായ മഴ കാരണമാണു നിർമാണം വൈകിയതെന്നും റിപ്പോർട്ടിൽ പറഞ്ഞു.സർവീസ് റോഡ് നിർമിക്കാതെ ദേശീയപാതയുടെ നിർമാണം നടന്നതായി പരാതിക്കാരനായ എം.സുരേശൻ കമ്മിഷനെ അറിയിച്ചു.4 കിലോമീറ്ററോളം ദൂരം ദേശീയപാതയുടെ ഇരു ഭാഗങ്ങളിലും ഒരാൾ പൊക്കത്തിൽ മണ്ണിട്ട് ഉയർത്തിയതു കാരണം ബസിൽ കയറാനോ ഇറങ്ങാനോ സൗകര്യമില്ലെന്നും പരാതിക്കാരൻ അറിയിച്ചു. മൺകൂന കാരണം വാഹനാപകടങ്ങൾ പതിവാണെന്നും പരാതിക്കാരൻ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

