തളിപ്പറമ്പ് ∙ തളിപ്പറമ്പിന്റെ വികസന സ്വപ്നങ്ങൾക്കു കൂടുതൽ കരുത്തേകാൻ ഇനി ചേംബർ ഓഫ് കൊമേഴ്സും. നീണ്ട
ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷമാണ് തളിപ്പറമ്പിൽ ചേംബർ ഓഫ് കൊമേഴ്സ് എത്തുന്നത്. 15 വർഷങ്ങൾക്കു മുൻപാണ് തളിപ്പറമ്പിൽ ചേംബർ ഓഫ് കൊമേഴ്സ് രൂപീകരിക്കണമെന്ന ആശയം ഉയർന്നുവന്നത്. ഇതിനുവേണ്ടി വിവിധ കൂട്ടായ്മകൾ തമ്മിൽ ആലോചനകൾ നടന്നിരുന്നുവെങ്കിലും അവയൊന്നും പൂർണ ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഇപ്പോഴാണ് തളിപ്പറമ്പിന്റെ വികസന സ്വപ്നങ്ങൾക്ക് ചാരുത പകർന്ന് ചേംബർ ഓഫ് കൊമേഴ്സിന്റെ രൂപീകരണം സാധ്യമായത്.
അതിന്റെ ആഹ്ലാദത്തിലാണ് അണിയറ പ്രവർത്തകരും.
തളിപ്പറമ്പിന്റെ പുനഃരൂപകൽപന (റീ ഡിസൈൻ തളിപ്പറമ്പ്) എന്ന രീതിയിൽ ടൂറിസം, സംസ്കാരം, സാമൂഹിക വികസനം എന്നിവ സമന്വയിപ്പിച്ച് തളിപ്പറമ്പിനെ ആധുനികവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നഗര കേന്ദ്രമാക്കി മാറ്റാനുമാണ് ചേംബർ ഓഫ് കൊമേഴ്സിന്റെ ലക്ഷ്യം. തളിപ്പറമ്പിന്റെ പരിസരങ്ങളിൽ ഉള്ള വ്യവസായിക കേന്ദ്രങ്ങളായ നാടുകാണി, അമ്മാനപ്പാറ, പറശ്ശിനിക്കടവ് പ്രദേശങ്ങളെ ഒരുമിപ്പിച്ച് സെൻട്രൽ ബിസിനസ് പാർക്കും ആലോചനയിലുണ്ട്.
വിമാനത്താവളത്തിലേക്കുള്ള പുതിയ റോഡുകളുടെയും ദേശീയപാതയുടെയും വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ മേഖലകളിലുമുള്ള വികസനത്തിന്റെ അനന്തസാധ്യകളാണ് തളിപ്പറമ്പിലെ കാത്തിരിക്കുന്നതെന്നും ഇവയുടെ പൂർത്തീകരണമാണ് ചേംബർ ഓഫ് കൊമേഴ്സിന്റെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
നേതൃനിരയിൽ ഇവർ
സി.അബ്ദുൽ ഖാദർ(ചെയർമാൻ സീക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡയറക്ടർ എറൈസ് മെഡിക്കൽ അക്കാദമി) പ്രസിഡന്റും ജെ.ആർ.മിൻഹാജ് (മാനേജിങ് ഡയറക്ടർ നിയർബി ഹൈപ്പർ മാർക്കറ്റ്, ജെആർ ട്രേഡിങ് കമ്പനി) ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണു ചേംബറിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കെ.അഷ്റഫ് (ചെയർമാൻ ഗ്രാൻഡ് തേജസ്), നിസാർ അബ്ദുൽ റഹ്മാൻ(ചെയർമാൻ നബ്രാസ് ഗ്രൂപ്പ്), പി.മോഹനചന്ദ്രൻ(ബിസിനസ് അസോസിയേറ്റീവ് ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
സഹീർ പാലക്കോടൻ(മാനേജിങ് ഡയറക്ടർ എസ്ആർഎൽ സോളർ) വർക്കിങ് സെക്രട്ടറിയും പി.ഉമ്മർകുട്ടി(മാനേജിങ് ഡയറക്ടർ മാസ്ട്രോ സ്റ്റീൽസ്), ഫിറോസ് ഹാജി(മാനേജിങ് ഡയറക്ടർ ജനതാ സ്റ്റീൽ) സെക്രട്ടറിമാരും രാഹുൽ മൊട്ടമ്മൽ (എംഡി ഹൊറൈസൻ ഇന്റർനാഷനൽ) ട്രഷററായും പ്രവർത്തിക്കും.
കൂടാതെ ഉപദേശക സമിതി അംഗങ്ങളായി മുഹമ്മദ് മദനി, മുഹമ്മദ് സുൽഫെക്സ്, ഡോ.രവീന്ദ്രൻ, മൊട്ടമ്മൽ രാജൻ, ജലീൽ ഗുരുക്കൾ, ഒ.കെ.സിറാജ്, സാബു ജോൺ, എസ്.പി.അബ്ദുല്ല എന്നിവരും പിന്നണിയിലുണ്ട്.
പ്രധാന ലക്ഷ്യങ്ങൾ
∙തളിപ്പറമ്പിലെ ബിസിനസുകാരെയും സംരംഭകരെയും പ്രഫഷനൽസിനെയും ഒന്നിപ്പിക്കുക, അവരെ ശാക്തീകരിക്കുക
∙ വ്യാപാരത്തിലും വാണിജ്യത്തിലും നവീകരണം, സഹകരണം, സുസ്ഥിര വളർച്ച എന്നിവ വളർത്തിയെടുത്ത് നാടിനെ വികസന വീഥിയിലേക്കു നയിക്കുക
∙ ഇപ്പോഴത്തെ സാഹചര്യത്തിൽ തളിപ്പറമ്പ് അഭിമുഖീകരിക്കുന്ന വ്യാപാര വെല്ലുവിളികൾക്കു പരിഹാരം കാണുക, വിപണനം ശക്തിപ്പെടുത്തുക
∙ യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക
∙ സാമൂഹിക, സാംസ്കാരിക, ബിസിനസ് അധിഷ്ഠിത സംരംഭങ്ങളിലൂടെ അംഗങ്ങളെ പിന്തുണയ്ക്കുക
∙ തളിപ്പറമ്പിനെ മലയോര ടൂറിസം ഹബ്ബായി വികസിപ്പിക്കുകയും പ്രദേശത്തെ ആരാധനാലയങ്ങൾ, പെരുന്നാളുകൾ, ഉത്സവങ്ങൾ തുടങ്ങിയ മത സഞ്ചാര സാധ്യതകളും (റിലീജിയസ് ടൂറിസം) പ്രോത്സാഹിപ്പിക്കുക
∙ സ്ത്രീ സംരംഭകർക്ക് വിജകരമായ ബിസനസുകൾ വളർത്തുന്നതിനും സ്ഥാപിക്കുന്നതിനുള്ള വേദിയൊരുക്കുക
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

