കണ്ണൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ജില്ലയിൽ 21,09,957 (21.09 ലക്ഷം) വോട്ടർമാർ. കരട് വോട്ടർ പട്ടികയേക്കാൾ 1,28,218 വോട്ടർമാർ കൂടി.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണത്തേക്കാൾ 73,018 വോട്ടർമാർ അധികം. 2020ൽ ജില്ലയിൽ 20,36,939 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 9,73,629 പുരുഷൻമാരും 11,36,315 സ്ത്രീകളും 13 ട്രാൻസ്ജെൻഡർമാരും ഉണ്ട്.
351 പേർ പ്രവാസി വോട്ടർമാരാണ്. കരട് വോട്ടർപട്ടികയിൽ ജില്ലയിൽ 19,81,739 വോട്ടർമാരാണുണ്ടായിരുന്നത്.
9,15,410 പുരുഷന്മാരും 10,66,319 സ്ത്രീകളും 10 ട്രാൻസ്ജെൻഡർമാരും ഉണ്ടായിരുന്നു.2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.
വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പരിശോധനയ്ക്കു ലഭിക്കും. ജൂലൈ 23ന് ആണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. 1,28,218 വോട്ടർമാരാണ് ജില്ലയിലുണ്ടായിരുന്നത്.
പട്ടികയിൽ പേരുചേർക്കാൻ 2,33,180 പുതിയ അപേക്ഷകരുണ്ടായിരുന്നു. 1,04,962 പേരുകൾ പട്ടികയിൽനിന്നു നീക്കി.
അന്തിമവോട്ടർപട്ടികയിലാണ് 21,09,957 പേരുള്ളത്.
കുറവ് വോട്ടർമാരുള്ള കോർപറേഷൻ കണ്ണൂർ
സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടർമാരുള്ള കോർപറേഷൻ കണ്ണൂർ ആണ്. 1,91,835 വോട്ടർമാർ.
87,135 പുരുഷൻമാരും 104,700 സ്ത്രീ വോട്ടർമാരുമാണുള്ളത്. പ്രവാസി വോട്ടർമാരായി 8 പേരും.
കരട് പട്ടികയിലേതിനേക്കാൾ 9,898 വോട്ടർമാർ അന്തിമപട്ടികയിൽ കൂടി. കരട് പട്ടികയിൽ 1,81937 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
മട്ടന്നൂരിൽ വോട്ടർമാർ കുറഞ്ഞു
മട്ടന്നൂർ നഗരസഭയിൽ അന്തിമ വോട്ടർപട്ടികയിൽ കരട് പട്ടികയേക്കാൾ 169 വോട്ടർമാരുടെ കുറവ്.
കരട് പട്ടികയിൽ 38,403 വോട്ടർമാരാണുണ്ടായിരുന്നത്. അന്തിമ പട്ടികയിൽ 38,234 ഉം.കരടുപട്ടികയിൽ 17,950 പുരുഷൻമാരും 20,451 സ്ത്രീകളും 2 ട്രാൻസ്ജെൻഡുമാരും. അതേസമയം, അന്തിമപട്ടികയിൽ പുരുഷന്മാർ 97 പേർ കുറഞ്ഞു.
ആകെ പുരുഷ വോട്ടർമാർ 17,853 ആയി. കരട് പട്ടികയേക്കാൾ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ 72 പേരുടെ കുറവുണ്ടായി.
കരട്പട്ടികയിൽ 20,451 സ്ത്രീ വോട്ടർമാരാണ് ഉണ്ടായിരുന്നത് എന്നിരിക്കേ അന്തിമപട്ടികയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം 20,379 ആയി കുറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]